താൾ:Koudilyande Arthasasthram 1935.pdf/648

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൫- ൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം ണ്ഡങ്ങളെക്കൊണ്ടുമുള്ള സിദ്ധിയാണ് അനുരൂപമായിട്ടുള്ളതു്. ഇതു് അനുലോമ (ആനുലോമ്യമുള്ളവരി ചെയ്യേണ്ടതു്) യായ സിദ്ധിയാണു്. അതിന്നു വിപരീതമായ സംഗതിയിൽ പ്രതിലോമയായ സിദ്ധിചെയ്യേണ്ടതാകുന്നു*. മിത്രങ്ങളിലു, സത്രുക്കളിലും വ്യാമിശ്രയായ സിദ്ധിയെ ചെയ്യണം. എന്തുകൊണ്ടെന്നാ, ഉപായങ്ങൾ പരസ്പരസാധകങ്ങളാകകൊണ്ടുതന്നെ. ശങ്കിതന്മാരായ (ക്രൂദ്ധാദികളാകയാൽ കൃത്യരാണെന്നു ശങ്കിക്കപ്പെടുന്ന) ശത്രുവിന്റെ അമാത്യന്മാരിൽ സാമം പ്രയോഗിച്ചാൽ അതും, ദൂഷ്യരായ ശത്രുവിന്റെ അമാത്യന്മാരിൽ ദാനം പ്രയോഗിച്ചാൽ അതും, സംഘാതങ്ങളിൽ (സന്ധിചെയ്തവരിൽ) ഭേദം പ്രയോഗിച്ചാൽ അതും, ശക്തിമാന്മാരിൽ ദണ്ഡം പ്രയോഗിച്ചാൽ അതും ശേഷം ഉപായങ്ങളുടെ പ്രയോഗത്തെ പ്രതിഷേധിക്കും. ആപത്തുകളുടെ ഗുരുലഘുത്വമനുസരിച്ചു് ഉപായങ്ങളുടെ പ്രയോഗത്തിൽ നിയോഗമോ, വികല്പമോ, സമൂച്ചയമോ അവലംബിക്കണം. "ഇന്ന ഉപായംകൊണ്ടുതന്നെ, മറ്റെന്നുകൊണ്ടല്ല" എന്നുള്ള നിയോഗം; "ഇന്ന ഉപായംകൊണ്ടോ മറ്റൊരുപായംകൊണ്ടോ" എന്നുള്ളതു വികല്പം; "ഇന്നതുകൊണ്ടും ഇന്നതുകൊണ്ടും" എന്നുള്ളതു സമുച്ചയം. ഇവ ഓരോന്നായിത്തിരിഞ്ഞിട്ടു നാലും, മുമ്മൂന്നായിച്ചേർന്നിട്ടു നാലും, ഈരണ്ടായിച്ചേർന്നിട്ടു ആറും, നാലും ചേർന്നിട്ട് ഒന്നും എന്നിങ്ങനെ എല്ലാംകൂടി

  • പുത്രാദികൾ പ്രതികൂലവൃത്തികളായിരിക്കുന്നപക്ഷം ഇപ്പറഞ്ഞ ക്രമം തെറ്റിയും ഉപായങ്ങളെ യഥോചിതം പ്രയോഗിക്കാമെന്ന സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/648&oldid=162480" എന്ന താളിൽനിന്ന് ശേഖരിച്ചത്