താൾ:Koudilyande Arthasasthram 1935.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൩ ൧൪൫-൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം പിന്തിരിക്കുന്നതു് അനർത്ഥാനുബന്ധമായ അനർത്ഥം. ഇവയിൽ മുൻപുമുൻപു പറഞ്ഞവ പിൻപുപിൻപു പറഞ്ഞവയേക്കാൾ അംഗീകരിക്കുന്നതിന്നു കൊള്ളാവുന്നവയാണു്- ഇങ്ങനെ കാര്യാവസ്ഥാപനം. നാലുഭാഗങ്ങളിനിന്നും ഒരേ സമയത്തു് ഉണ്ടാകുന്ന അർത്ഥാൽപത്തി സമന്തതോർത്ഥയായ ആപത്താകുന്നു; അതുതന്നെ പാർഷ്ണിഗ്രാഹനാ. വിരോനിക്കപ്പെട്ടതാകിൽ സമന്തതോത്ഥസംശയയാകും. അവ രണ്ടിലും മിത്രം (പുരസ്താന്മിത്രം), ആക്രന്ദൻ (പൃഷുമിത്രം) എന്നിവരോടു സന്ധിചെയ്കയാണു സിദ്ധി. നാലുഭാഗത്തും ശത്രുക്കളിൽനിന്നുള്ള ഭഃയാൽപത്തി സമന്തതോനർത്ഥയായ ആപത്ത്; അതുതന്നെ മിത്രത്താൽ വിരോധിതമാകിൽ സമന്തതോനർത്ഥസംശയയാകും. അവ രണ്ടിലും ചല ശത്രുവിനോടും ആകൃന്ദനോടും സന്ധിചെയ്കയാണ് സിദ്ധി. പരമിശ്രാപത്തിങ്കൽ പറയപ്പെട്ട പ്രതീകാരവും ഇവയിൽ ചെയ്യാവുന്നതാന്നു്. രണ്ടുഭാഗത്തുനിന്നും ലാഭം വരുന്നതു് ഉഭയതോർത്ഥയായ ആപത്താകുന്നു. അതിങ്കലും സമന്തതോർത്ഥാപത്തിങ്കലും ഏതു ഭാഗത്തുനിന്നു കിട്ടുന്ന അർത്ഥമാണോ ലാഭഗുണങ്ങളോടുകൂടിയിരിക്കുന്നതു് ആ അർത്ഥത്തെ സമ്പാദിക്കുന്നതിന്നു പോകണം. ലാഭഗുണം തുല്യമാണെങ്കിൽ അവയിൽ ഏതർത്ഥമാണോ പ്രധാനവും സന്നികൃഷ്ടവും കാലാതിക്രമത്തെസ്സഹിക്കാത്തതും അല്പോപായംകൊണ്ടു സിദ്ധിക്കുന്നതുമായിരിക്കുന്നതു് ആ അർത്ഥത്തെ സമ്പാദിപ്പാൻ പോകണം. രണ്ടുഭാഗത്തുനിന്നും അനർത്ഥം വരുന്നതു് ഉഭയതോനർത്ഥയായ ആപത്ത്. അതിങ്കലും സമന്തതോനർത്ഥാപത്തിങ്കലും മിത്രങ്ങളിൽനിന്നു പ്രതിക്രിയയെച്ചെയ്യണം. മിത്രങ്ങളില്ലാത്തപക്ഷം പ്രകൃതികളിൽവച്ചു് അധികം ലഘുവായതേതോ അതിനെക്കൊടുത്തു് ഏകതോനർത്ഥാപത്ത

80*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/644&oldid=162476" എന്ന താളിൽനിന്ന് ശേഖരിച്ചത്