താൾ:Koudilyande Arthasasthram 1935.pdf/643

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൨ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം മോ" എന്നു, "അനർത്ഥമോ അർത്ഥമോ" എന്നു സംശയമുളവാക്കുന്നതു സംശയം. ശത്രുവിന്റെ മിത്രത്തെ ആവാഹിക്കുന്നതു് അർത്ഥമോ അല്ലയോ എന്ന സംശയം. ശത്രുസൈന്യത്തെ അർത്ഥമാനങ്ങളെക്കൊണ്ടു് ആവാഹിക്കുന്നതു് അനർത്ഥമോ അല്ലയോ എന്ന സംശയം. ബലവാനായ സാമന്തനോടുകൂടിയ ഭൂമിയെ ആദാനം ചെയ്യുന്നതു് അർത്ഥമോ അനർത്ഥമോ എന്ന സംശയം. ജ്യായാനോടുകൂടിച്ചേർന്നു യാനം ചെയ്യുന്നതു് അനർത്ഥമോ അർത്ഥമോ എന്ന സംശയം. അവയിൽവച്ചു് അർത്ഥസംശയത്തെ (അർത്ഥമാത്രവിഷയവും അനർത്ഥസ്പർശമില്ലാത്തതുമായ സംശയത്തെ) അംഗീകരിക്കാവുന്നതാണ്. അർത്ഥനുബന്ധം (പിന്നീടു അർത്ഥമുളവാക്കുന്നതു്) ആയ അർത്ഥം, അനുബന്ധമൊന്നുമില്ലാത്തതായ അർത്ഥം, അനർത്ഥാനുബന്ധം (പിന്നീട് അനർത്ഥത്തെ ഉണ്ടാക്കുന്നതു്) ആയ അർത്ഥം, അർത്ഥാരബന്ധമായ അനർത്ഥം, അനുബന്ധമൊന്നുമില്ലാത്ത അനർത്ഥം, അനർത്ഥാനുബന്ധമായ അനർത്ഥം ഇങ്ങനെ അനുബന്ധഷഡ്വർഗ്ഗം.

ശത്രുവിനെ ഉച്ഛേദിച്ചു പാർഷ്ണിഗ്രാഹനെയും ഉച്ഛേദിക്കുന്നത് അർത്ഥാനുബന്ധമായ അർത്ഥം; ഉദാസീനനോടും ധനം വാങ്ങി അവന്നു സൈന്യസാഹായ്യം ചെയ്യുന്നത് അനുബന്ധമില്ലാത്തതായ അർത്ഥം; ശത്രുവിന്ന് അന്തരുച്ഛേദനം (അന്തർന്നാശനം) ചെയ്യുന്നത് അനർത്ഥാനുബന്ധമായ അർത്ഥം; ശത്രുവിന്റെ പ്രതിവേശന്നു ധനംകൊണ്ടും സൈന്യംകൊണ്ടും ഉപകരിക്കുന്നത് അർത്ഥാനുബന്ധമായ അനർത്ഥം; ശക്തിഹീനനായിട്ടുള്ളവനെ ധനാദികളേക്കൊണ്ടു പ്രോത്സാഹിപ്പിച്ചു പിന്നീടതിൽനിന്നു പിന്തിരിക്കുന്നത് അനുബന്ധരഹിതമായ അനർത്ഥം; ശക്തിയേറിയവനെ പറഞ്ഞു പുറപ്പെടുവിച്ചിട്ടു പിന്നീടു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/643&oldid=162475" എന്ന താളിൽനിന്ന് ശേഖരിച്ചത്