താൾ:Koudilyande Arthasasthram 1935.pdf/642

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാം അധ്യായം. ഒരുനൂറ്റില്പത്തഞ്ചു നാല്പത്താറും പ്രകരണങ്ങ. അർത്ഥാനർത്ഥസംശയയുക്താപത്തുക, അവയുടെ ഉപായവികല്പസിദ്ധികൾ. കാമം തുടങ്ങിയുള്ള ഉത്സേകം (ദോഷം) അഭ്യന്തര പ്രകൃതികളെ കോപിപ്പിക്കും; അപനയം ബാഹ്യപ്രകൃതികളേയും കോപിപ്പിക്കും. അതു രണ്ടു (കാമാദിയും അപനയവും) അസുരന്മാർക്കു ചേർന്ന വൃത്തിയാകുന്നു. അവയാലുണ്ടായ സ്വജനവികാരമാകുന്ന കോപം ശത്രുക്കൾക്കു വൃദ്ധിവരുവാൻ കാരണങ്ങളുള്ളപ്പോൾ ആപദർത്ഥം, അനർത്ഥം, സംശയം എന്നിവയായിപ്പരിണമിക്കുന്നു. യാതൊരർത്ഥം തന്റെ കയ്യിൽ എത്താതെകണ്ടു് ശത്രുവിന്നു വൃദ്ധിയെച്ചെയ്കയോ, കയ്യിൽക്കിട്ടിയാൽത്തന്നെ പരന്മാർക്കു വീണ്ടെടുക്കത്തതാകയോ, സമ്പാദിക്കുന്ന സമയത്തു് അതിയായ ക്ഷയവ്യയങ്ങളെ ഉണ്ടാക്കുകയോ ചെയ്യുന്നുവോ അതു് ആപദർത്ഥം. എങ്ങനെയെന്നാ:- സാമന്തന്മാർക്ക് ആമിഷമായിട്ടുള്ള ലാഭം, സാമന്തന്മാരുടെ വ്യസനത്തിൽക്കിട്ടിയ ലാഭം,. സ്വതെ തനിക്കു കിട്ടേണ്ടതും ശത്രുപ്രർത്ഥിതവുമായ ലാഭം, പശ്ചാൽകോപത്താലോ പാർഷ്ണിഗ്രാഹനാലോ ബാധിതമായ പുരസ്താല്ലാഭം, മിത്രോച്ഛേദത്താലോ സന്ധിലംഘനത്താലോ രാജമണ്ഡലത്തിന്നു വിരുദ്ധമായ ലാഭം എന്നിങ്ങനെയുള്ള ലാഭം ആ പദർത്ഥമാകുന്നു. സ്വജനത്തിങ്കൽനിന്നോ പരങ്കൽനിന്നോ ഉള്ള ഭയോൽപത്തി അനർത്ഥം.

അവയിൽവച്ചു് "അർത്ഥമോ അല്ലയോ" എന്നും, "അനർത്ഥമോ അല്ലയോ" എന്നു, "അർത്ഥമോ അനർത്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/642&oldid=162474" എന്ന താളിൽനിന്ന് ശേഖരിച്ചത്