താൾ:Koudilyande Arthasasthram 1935.pdf/641

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൦ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം ക്കുറിച്ചു ഭയമോ വൈരമോ ദ്വേഷമോ ഉണ്ടോ അവവനെ "ഇവൻ നിന്റെ ശത്രുവിനോടു സന്ധിചെയ്യുന്നു; നിന്നെ ഇവൻ തീർച്ചയായും വഞ്ചിക്കും; അതിനാൽ അതിവേഗത്തിൽ വിജിഗീഷുവിനോടു സന്ധിചെയ്തു ഇവനെ നിഗ്രഹിപ്പാൻ യത്നിക്കുക" എന്നു പറഞ്ഞു മറ്റവരിൽ നിന്നു ഭേദിപ്പിപ്പൂ. അല്ലെങ്കിൽ കന്യകാദാനാദാനങ്ങളെക്കൊണ്ടു സംബന്ധമുളവാക്കി മുൻപു അസംയുക്തന്മാരായിരുന്നവരെ മറ്റുള്ളവരിൽനിന്നു ഭേദിപ്പിപ്പൂ. സാമന്തൻ, ആടവികൻ, തൽക്കുലീനൻ, അവരുദ്ധൻ എന്നിവരെക്കൊണ്ട് അവരുടെ രാജ്യത്തെയോ വണിക്സംഘങ്ങളെയോ വ്രജങ്ങളെയോ അടവികളെയോ സഹായസൈന്യത്തെയോ നശിപ്പിക്കുകയും, പരസ്പരാപാശ്രയരായ ജാതി സംഘങ്ങൾ അവരെ ഛിദ്രം നോക്കി പ്രഹരിക്കുകയും, ഗൂഢപുരുഷന്മാർ അവരെ അഗ്നിവിഷങ്ങളെക്കൊണ്ടു വധിക്കുകയും ചെയ്വു.

പരമിശ്രവിപത്തിങ്കൽ വിതംസഗില* തുല്യമായ് യോഗത്താൽ വിശ്വാസിപ്പിച്ചു കൊൽവൂ പരരെ, നൽകിയും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽകർമ്മമെന്ന ഒമ്പതാമധികരണത്തിൽ, ദൃഷ്യസത്രുസംയുക്താപത്തുകൾ എന്ന ആറാമധ്യായം.

  • വിതംസമെന്നാൽ പക്ഷികളുടെ ചിത്രത്തോടുകൂടിയ ആച്ഛാദനപടം. ഗിലം ഭക്ഷ്യം. ഇവയേക്കൊണ്ടു ഗൂഢമായി പക്ഷികളെ പിടിക്കുന്നതു പോലെ ചെയ്യേണമെന്നു സാരം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/641&oldid=162473" എന്ന താളിൽനിന്ന് ശേഖരിച്ചത്