താൾ:Koudilyande Arthasasthram 1935.pdf/640

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൯ ഒരുന്നൂറ്റിനാല്പത്തിനാലാം പ്രകരണം ആറാമധ്യായം വ്യസനിയോ ആയ ഒരു സ്ഥിതശത്രുവിനെ (ദുർഗ്ഗത്തിൽ ഇരിക്കുന്ന ശത്രുവിനെ ) ഗൂഢപുരുഷന്മാർ ഒത്തൊരുമിച്ചോ ,സൗകര്യമനുസരിച്ച് അവരിൽ ഒരുവൻ തനിച്ചോ ശസ്ത്രാഗ്നിവിഷങ്ങളെക്കൊണ്ടു നിഗ്രഹിപ്പൂ. തീക്ഷ്ണനായ ഒരു ഗൂഢപുരുഷൻ തന്നെ ശസ്ത്രാഗ്നിവിഷങ്ങളെക്കൊണ്ടു് എല്ലാവരും കൂടിച്ചെയ്യേണ്ടതായ കർമ്മത്തെയോ അതിലും മേലെയുള്ള കർമ്മത്തെയൊ ചെയ് വാൻ ശക്തനാകുന്നതാണ് - ഇങ്ങനെ ഉപായചതുർവർഗ്ഗം. (ഉപായങ്ങൾ നാലു കൂട്ടം.) മേൽപ്പറഞ്ഞ ഉപായങ്ങളിൽ മുൻപുമുൻപുള്ളതു പിൻപുപിൻപുള്ളതിനെ അപേക്ഷിച്ചു ലഘിഷ്ഠമാകുന്നു. എങ്ങനെയെന്നാൽ : - സാമം ഏകഗുണം ; ദാനം സഹിതമാകയാൽ ദ്വിഗുണവും , ഭേദം സാമദാനപൂർവ്വമാകയാൽ ത്രിഗുണവും , ദണ്ഡം സാമദാനഭേദപൂർവ്വമാകയാൽ ചതുർഗ്ഗുണവുമാകുന്നു.

വിജിഗീഷുവിനോട് അഭിയോഗത്തിന്നൊരുങ്ങി പുറപ്പെട്ടിരിക്കുന്ന മിത്രാമിത്രന്മാരിൽ ചെയ്യേണ്ടുന്ന ഉപായ പ്രയോഗമാണ് മേൽപ്പറഞ്ഞത്. അവർ ഒരുങ്ങിപ്പുറപ്പെടാതെ സ്വസ്വഭൂമികളിൽ സ്ഥിതി ചെയ്യുമ്പോഴും ഈ ഉപായങ്ങളെത്തന്നെ പ്രയോഗിക്കണം.വിശേഷിച്ചും സ്വഭൂമികളിൽ സ്ഥിതി ചെയ്യുന്ന അവരിൽ ഒരുവന്റെ അടുക്കൽ വിജിഗീഷു മറ്റുള്ളവരറിയാതെ വിലയേറിയ രത്നാദികളോടുംകൂടി ദൂതമുഖ്യന്മാരെ പലപ്പോഴും അയപ്പൂ. അവർ അവനെ സന്ധിചെയ്യുന്നതിലോ പരഹിംസചെയ്യുന്നതിലോ ഏർപ്പെടുത്തിപ്പാൻ ശ്രമിപ്പൂ. അതിനു സമ്മതിക്കാത്തപക്ഷം അവർ "നാം തമ്മിൽ സന്ധി ചെയ്തുകഴിഞ്ഞു " എന്നു കളവായിപ്പറയുകയും ആ വിവരം ഉഭയവേതനന്മാർ മറ്റുള്ള മിത്രമിത്രന്മാരിൽ പരത്തി "നിങ്ങളുടെ കൂട്ടത്തിലുള്ള ഈ രാജാവ് ദുഷ്ടനാണ് " എന്നു ബോധിപ്പിക്കുകയും ചെയ് വൂ. അഥവാ അവരിൽ ആർക്ക് ആരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/640&oldid=162472" എന്ന താളിൽനിന്ന് ശേഖരിച്ചത്