താൾ:Koudilyande Arthasasthram 1935.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨൮ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം രം അമുഖ്യനെ നശിപ്പിക്കുവാനായി മുഖ്യന്ന് അയച്ചതായ ശത്രുവിന്റെ കൂടലേഖ്യം ഉഭയവേതനൻ ഗ്രഹിപ്പിക്കുകയും ചെയ്വൂ. അഥവാ ഉത്സാഹശക്തിയുള്ള ഒരാക്കു "അവന്റെ രാജ്യം പിടിക്കുക; നാം തമ്മിലുള്ള സന്ധി മുൻപത്തേപ്പോലെ തന്നെയിരിക്കും" എന്ന ഒരു കൂടലേഖ്യം അയ്യ്ക്കുകയും, പിന്നെ സത്രികൾ ആയതു മറ്റുള്ളപരിൽ ഗ്രഹിപ്പിക്കുകയും ചെയ്വൂ. അഥവാ സത്രികൾ മറ്റു സാമവായികന്മാരിൽ മൈത്രിയെ പ്രകാശിപ്പിച്ചുംകൊണ്ട് ഒരു സാമവായികന്റെ സ്ക്കന്ധാവാരത്തേയൊ വീവധത്തേയൊ സുഹൃൽബലത്തേയോ ഹനിക്കയും, അവനെ "നിന്നെ ഇവർ നശിപ്പിക്കുവാനാണ് നോക്കുന്നത്" എന്ന് ഉപജാപം ചെയ്കയും ചെയ്വു. അതുമല്ലെങ്കിൽ സാമവായികന്മാരിൽ ഒരുവന്റെ ഒരു വീരപുരുഷനോ ആനയോ കുതിരയോ തനിയെ മൃതിപ്പെടുകയൊഗൂഢപുരുഷന്മാരാൽ കൊല്ലപ്പെടുകയോ അപഹരിക്കപ്പെടുകയൊ ചെയ്യുമ്പോൾ അദ്ദേഹത്തോടു സത്രികൾ അതു സാമവായികന്മാർ തന്നെ കൊലചെയ്തതാണെന്നു പറവൂ. പിന്നെ ആ വധാപരാധം ആരോപിക്കപ്പെട്ടവന്ന് "ഇനിയും ചെയ്യുക; അതിന്നുമേൽ പണശേഷം തന്നുകൊള്ളാം" എന്നു കൂടലേഖ്യം അയയ്ക്കുകയും അതിനെ ഉഭയവേതനന്മാരായ ചാരന്മാർ ഗ്രഹിപ്പിക്കുകയും ചെയ്വൂ. ഈപകപ്രയോഗങ്ങളെക്കൊണ്ടു് സാമവായികന്മാർ തമ്മിൽത്തമ്മിൽ ഭിന്നന്മാകുമ്പോൾ വിജിഗീഷു അവരിലൊരുവനെ വശപ്പെടുത്തണം. ഇതിനെപ്പറഞ്ഞതുകൊണ്ടു് സേനാപതി, കുമാരൻ, ദണ്ഡചാരികൾ (സേനാനായകന്മാർ) എന്നിവരിൽ ചെയ്യേണ്ടുന്ന ഭേദനവും പറഞ്ഞുകഴിഞ്ഞു. സംഘവൃത്താധികരണത്തിൽ പറയുന്നതായ ഭേദനത്തേയും പ്രയോഗിക്കാവുന്നതാണു്- ഇങ്ങനെ ഭേദകർമ്മാം.

തീക്ഷ്ണനോ (ഏറ്റവും അമർഷമുള്ളവൻ) വിക്രമിയോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/639&oldid=162471" എന്ന താളിൽനിന്ന് ശേഖരിച്ചത്