താൾ:Koudilyande Arthasasthram 1935.pdf/638

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരുനൂറ്റിനാല്പത്തിനാലാം പ്രകരണം നൂറാമന്യായം

പണ്യം അല്ലെങ്കിൽ പണ്യാഗാരം അയച്ചിരിക്കുന്നു. എന്റെ ശത്രുവിന്നു സാഹായ്യകരികളായ സാമവായികന്മാരുടെ നേരെ യുദ്ധത്തിന്നൊരുങ്ങുകയോ അഥവാ അവിടെ നിന്നു അപസരിക്കുകയോ ചെയ്താലും. അവയിലൊന്നു ചെയ്തതിന്നുമേൽ പണശേഷം (നിശ്ചിതസംഖ്യയുടെബാക്കി)എത്തിച്ചുകൊള്ളാം" എന്നൊരു കൂടലേഖ്യം അയപ്പൂ. അതിന്നുശേഷം സത്രികൾ ഈ എഴുത്തു വിജീഗീഷുവിന്റെ ശത്രുവിനാൽ അയയ്ക്കപ്പെട്ടതാണെന്നു സാമവായികന്മാരെ ഗ്രഹിപ്പിച്ചു് അവരെക്കൊണ്ടു് എഴുത്തു പിടിച്ചുപറിപ്പിക്കുകയും ചെയ്വൂ. അഥാവാ,ശത്രുവിന്റെ വകയെന്നു പ്രഖ്യാതമായ ഒരു പണ്യവസ്തു ആരുമറിയാതെകണ്ടു് വിജിഗീഷുവിന്റെ കയ്യിൽ എത്തണം; അതിനെ അദ്ദേഹത്തിന്റെ വൈദേഹകവ്യഞ്ജനന്മാർ ശത്രുവിന്റെ മുഖ്യന്മാരിൽ വിക്രയം ചെയ്യിപ്പൂ. പിന്നെ സത്രികൾ "ഇതാ ഇന്ന പണ്യദ്രവ്യം ശത്രു അയച്ചിരിക്കുന്നു" എന്നു പരന്മാരെ ഗ്രഹിപ്പിക്കുകയും ചെയ്പവൂ.അല്ലെങ്കിൽ മഹാപരാധന്മാരായ അമാത്യന്മാരെ അർത്ഥമാനങ്ങളെക്കൊണ്ടു വശീകരിച്ചു ശസ്ത്രവിഷാഗ്നികളോടുകൂടി ശത്രുവിങ്കൽ പ്രണിധാനംചെയ്വൂ. പിന്നെ ഒരമാത്യനെ സ്വസമീപത്തുനിന്നു തള്ളി ശത്രുവിന്റെ അടുക്കൽ അയയ്ക്കുകയും അവന്റെ ഭാര്യാപുത്രന്മാരെ ഉപഗ്രഹിച്ചു രാജാവ് രാത്രിയിൽ അമാത്യനെക്കൊല്ലിച്ചു എന്നു പ്രസിദ്ധമാക്കിക്കുകയും ചെയ്വൂ. അനന്താരം ആദ്യം നീക്കംചെയ്യപ്പെട്ട അമാത്യൻ ശേഷമുള്ള അമാത്യന്മാരേയും ഓരോരുത്തരെയായി ശത്രുവിന്റെ മുമ്പിൽ വരുത്തൂ. പറഞ്ഞതുപോലെ ചെയ്യുമെങ്കിൽ അവരെ പിടിപ്പിക്കരുത്; ചെയ്പാൻ കഴിവില്ലെങ്കിൽ പിടിപ്പിക്കണം. ശത്രുവിന്റെ വിശ്വസ്തതയിലിരിക്കുന്ന അമാത്യൻ അവന്റെ മുഖ്യങ്കൽനിന്നു ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നു പറവൂ. അനന്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/638&oldid=162470" എന്ന താളിൽനിന്ന് ശേഖരിച്ചത്