താൾ:Koudilyande Arthasasthram 1935.pdf/637

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨൬ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം യവൻ, ക്ഷയവ്യയങ്ങളും പ്രവാസവും കാരണം സന്തപ്തനായവൻ, ശൌചവാനായ അന്യനെ മിത്രമായി ലഭിപ്പാനിച്ഛിക്കുന്നവൻ, അന്യങ്കൽനിന്നു ശങ്കിക്കുന്നവൻ, മൈത്രിയെ സർവ്വപ്രധാനമായികരുതുന്നവൻ, കല്യാണബുദ്ധിയായവൻ എന്നിങ്ങനെയുള്ളവരെ സാമംകൊണ്ടു സാധിപ്പിക്കേണ്ടതാണു്. ലുബ്നനോ ക്ഷീണനോ ആയവനെ തപസ്വികൾ, മുഖ്യന്മാർ എന്നിവരെ അവസ്ഥാപനംചെയ്തു (ഉറപ്പായികൊടുത്തു്) ദാനംകൊണ്ടു സാധിപ്പിക്കണം. ദാനം അഞ്ചുവിധമാകുന്നു. ദേയവിസർഗ്ഗം (തരേണ്ടതിനെ വിട്ടുകൊടുക്കുക),ഗൃഹീതാനുവർത്തനം (മുൻപു ദാനംചെയ്തതിനെ അനുവർത്തിക്കുക), സ്വദ്രവ്യത്തെ പുതുതായി ദാനംചെയ്ക, പരദ്രവ്യങ്ങളിൽ സ്വയംഗ്രാഹപ്രദാനം (ബലാൻക്കാരേണ പിടിച്ചെടുക്കുവാനുവദിക്കുക) എന്നിങ്ങനെയാണ് ദാനകർമ്മം.

തമ്മിൽത്തമ്മിൽ ദ്വേഷശങ്കയോ വൈരശങ്കയോ ഭൂമിഹരണശങ്കയോ ഉള്ളവരെ അവയ്ലേതെങ്കിലും ഒന്നുല ചെയ്തോ, ഭീരുവായവനെ പ്രതിഹനിക്കുമെന്നു ഭയപ്പെടുത്തിയോ, "നിന്നോടു സന്ധിചെയ്തിട്ടുള്ള ഇവൻ നിന്നിൽ അഭിയോഗം പ്രവൃത്തിക്കും. ഇവന്റെ മിത്രം മറ്റൊരു സന്ധി ചെയ്വാനായി അയയ്ക്കപ്പെട്ടിരിക്കുന്നു. ആ സന്ധിയിൽ നിന്നെ ഉൾപ്പെടുത്തിയിട്ടില്ല" എന്നു പറഞ്ഞോ ഭേദിപ്പിക്കണം. ആർക്കു സ്വദേശത്തിൽനിന്നോ അന്യദേശത്തിൽനിന്നോ രത്നാദികളും പണ്യദ്രവ്യങ്ങളും വരുന്നുണ്ടോ അവന്നു് അവയെല്ലാം യാതവ്യങ്കൽനിന്നു (വിജിഗീഷുവിന്റെ ശത്രുവിൽനിന്നു) വന്നവയാണെന്നു സത്രികൾ നാട്ടിൽ പ്രസി‌ദ്ധമാക്കിപ്പൂ. ഈ വ്യാജവൃത്താന്തം പരന്നു കഴിഞ്ഞാൽ, അഭിവ്യക്തമുഖേന "ഇതാ ഞാൻ അങ്ങയ്ക്കു്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/637&oldid=162469" എന്ന താളിൽനിന്ന് ശേഖരിച്ചത്