താൾ:Koudilyande Arthasasthram 1935.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧
പതിമ്മൂന്നാം പ്രകരണം പതിനേഴാം അധ്യായം


പ്രജകൾ ഏകലോഷ്ടവധം (മൺകട്ടകൊണ്ടെറിഞ്ഞു കൊല്ലൽ) ചെയ്തുവെന്നും വരാം" എന്നു പറഞ്ഞു ഭേദിപ്പിക്കണം.

വിരാഗനും പ്രിയനുമായിട്ടുള്ള ഏകപുത്രനെ രാജാവു ബന്ധനത്തിൽ വയ്ക്കണം. ബഹുപുത്രനാണ് രാജാവെങ്കിൽ വിരാഗനായിട്ടുള്ളവനെ പ്രത്യന്തദേശത്തേക്കോ, ഗൎഭസ്ഥനായോ ഷണ്ഡനായോ ജാതനായോ ഒരു ശിശുവില്ലാത്ത അന്യവിഷയത്തിലേക്കോ അയക്കുകയും ചെയ്യാം. എന്നാൽ ആത്മസമ്പന്നനായ പുത്രനെ സേനാപതിസ്ഥാനത്തോ യുവരാജപദവിയിലോ ഇരുത്തുകയും വേണം.

ബുദ്ധിമാൻ, ആഹാൎയ്യബുദ്ധി, ദുർബുദ്ധി, എന്നിങ്ങനെ പുത്രഭേദങ്ങൾ. പഠിപ്പിച്ചാൽ ധൎമ്മാൎത്ഥങ്ങളെദ്ധരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവൻ ബുദ്ധിമാൻ; ധരിച്ചാലും അനുഷ്ഠിക്കാത്തവൻ ആഹാൎയ്യബുദ്ധി; അപായനിൎത്യനും ധൎമ്മാൎത്ഥദ്വേഷിയുമായിട്ടുള്ളവൻ ദുർബുദ്ധി; അങ്ങനെയുള്ളവൻ രാജാവിന്ന് ഏകപുത്രനാണെങ്കിൽ അദ്ദേഹം അവന്നൊരു പുത്രനുണ്ടാകുവാൻ പ്രയത്നിക്കണം. അല്ലെങ്കിൽ പുത്രികാപുത്രന്മാരെ[1] ഉൽപാദിപ്പിക്കണം. വൃദ്ധനോ വ്യാധിതനോ ആണ് രാജാവെങ്കിൽ മാതൃബന്ധു, കുല്യൻ, ഗുണവനായ സാമന്തൻ എന്നിവരിൽ ഒരുവനെക്കൊണ്ടു് ക്ഷേത്രത്തിൽ ബീജോൽപാദനം ചെയ്യണം. എങ്ങനെയായാലും അവിനീതനായിട്ടള്ള ഏകപുത്രനെ രാജ്യത്തിൽ സ്ഥാപിക്കരുതു്.


  1. പുത്രികാപുത്രന്മാർ - "അസ്യാം യോജായതേപുത്രഃ സമേപുത്രോഭവിഷ്യതി" (ഇവളിലുണ്ടാകുന്ന പുത്രൻ എനിക്കു് പുത്രനായിരിക്കും) എന്നു നിശ്ചയിച്ചു വിവാഹം ചെയ്തു കൊടുത്ത പുത്രിയിൽ ഉണ്ടാകുന്ന പുത്രന്മാർ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/62&oldid=208883" എന്ന താളിൽനിന്ന് ശേഖരിച്ചത്