ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൯൪ വ്യസനാധികാരികം ഏട്ടാമധികരണം ന്നു നിപരീതമത്രെ. പിടിക്കുന്ന ഹസ്തികൾ ദുഷ്ടരാണെങ്കിൽ ദേശവിനാശംവരുത്തുകയും ചെയ്യും.
സ്വസ്ഥാനീയത്തിൽ ചെയ്യുന്നതും പരസ്ഥാനീയത്തിൽ ചെയ്യുന്നതുമായ ഉപകാരങ്ങളിൽവച്ചു സ്വസ്ഥാനീയോപകാരം ജാനപദന്മാർക്കു ധാന്യപശുഹിരണ്യകുപ്യങ്ങളുതകുന്നതും ആപത്തിങ്കൽ ആത്മധാരണത്തിന്നുപയോഗപ്പെടുന്നതുമാണ്; ഇതിൽനിന്നു വിപരീതമാണു പരസ്ഥാനീയോപകാരം_ ഇങ്ങനെ പീഡനങ്ങൾ. മുഖ്യന്മാരാൽ ചെയ്യപ്പെടുന്ന സ്തംഭനം (രാജകാർയ്യോപരോധം) ആഭ്യന്തരവും, മിത്രത്താലും ആടവികനാലും ചെയ്യപ്പെടുന്ന സ്തംഭനം ബാഹ്യവുമാകുന്നു_ ഇങ്ങനെ സ്തംഭനവർഗ്ഗം. ബാഹ്യാഭ്യന്തരങ്ങളായ സ്തംഭനങ്ങളെക്കൊണ്ടും മുൻ പറഞ്ഞ പീഡനങ്ങളെക്കൊണ്ടും രാജകരം പീഡിതമായി മുഖ്യന്മാർ വക്കൽ പറ്റായിപ്പോകുന്നതും, കരമ