താൾ:Koudilyande Arthasasthram 1935.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൭
പന്ത്രണ്ടാം പ്രകരണം പതിനാറാം അധ്യായം


പാൎക്കുകയോ ഒഴിഞ്ഞുപോരികയൊ ചെയ്യാം. ഇഷ്ടമായ വല്ല പ്രയോജനവുമുണ്ടെന്നു കണ്ടാൽ താമസിക്കണം. അനിഷ്ടമായ സ്വാമിശാസനം പറഞ്ഞതുകൊണ്ടു ബന്ധമോ വധമോ വരുമെന്നു ഭയം തോന്നുന്നപക്ഷം, പരൻവിട്ടയയ്ക്കാതിരിക്കിലും, ദൂതൻ മടങ്ങിപ്പോരണം. ഇല്ലെങ്കിൽ ബന്ധനത്തിൽപ്പെട്ടേക്കും.

പ്രേഷണം, സന്ധി പാലിക്ക,
പ്രതാപം, മിത്രസംഗ്രഹം,
ഉപജാപം, മിത്രഭേദം,
ഗൂഢദണ്ഡപ്രവേശനം,

ഹരിക്കു ബന്ധുരത്നങ്ങൾ,
ചാരജ്ഞാനം, പരാക്രമം,
സമാധിയെ വിമോചിക്ക,
യോഗങ്ങൾ നിറവേറ്റുക-

ഇച്ചൊന്നതത്രേ ദൂതന്റെ
കൎമ്മം ശാസ്ത്രജ്ഞസമ്മതം.
സ്വദൂതരെക്കൊണ്ടിവയെ-
ച്ചെയ്യിക്കേണമതേവിധം

പ്രതിദൂതാപസപ്പന്മാർ
പ്രയോഗിക്കുന്നതൊക്കയും
ഗൂഢാഗൂഢചരദ്വാരാ
നൃപൻ സൂക്ഷിച്ചു കാക്കണം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ദൂതപ്രണിധി എന്ന പതിനാറാമധ്യായാം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/58&oldid=208062" എന്ന താളിൽനിന്ന് ശേഖരിച്ചത്