താൾ:Koudilyande Arthasasthram 1935.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൩
പന്ത്രണ്ടാം പ്രകരണം പതിനാറാം അധ്യായം


ള്ളതാകുന്നു. അവരാണ് അദ്ദേഹത്തിന്റെ കണ്ണുകൾ. അതുകൊണ്ടാണ്, വാസ്തവത്തിൽ ദ്വ്യക്ഷ (രണ്ടുകണ്ണുള്ളവൻ)നായ ഇന്ദ്രനെ സഹസ്രാക്ഷൻ എന്നു പറയുന്നതു്.

അത്യയികമായ കാൎയ്യം വരുമ്പോൾ രാജാവു് മന്ത്രികളേയും മന്ത്രിപരിഷത്തിനേയും വിളിച്ചുകൂട്ടി സംസാരിക്കണം. അതിൽവച്ചു യാതൊന്നിനെ ഭ്രയിഷ്ഠന്മാർ (ഭ്രരിപക്ഷക്കാർ) കാൎയ്യസിദ്ധികരമായി പറയുമോ അത് അനുഷ്ഠിക്കുകയും വേണം. അനുഷ്ഠിക്കുമ്പോൾ,

തൻഗുഹ്യം പരർ കാണൊല്ലാ,
താൻ കാണ്മൂ പരഗുഹ്യവും;
മൂടണം തൻതുറന്നുള്ളൊ-
രംഗത്തെക്കൂൎമ്മമെന്നപോൽ.
സജ്ജനത്തിൽ ശ്രാദ്ധമുണ്മാ-
നശ്രോത്രിയനനൎഹനാം;
അപ്പോൽശ്ശാസ്ത്രം ഗ്രഹിക്കാത്തോൻ
 മന്ത്രം കേൾപ്പാനനൎഹനാം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനായാധികാരികമെന്ന ഒന്നാമധികരണത്തിൽ, മന്ത്രാധികാരമെന്ന പതിനഞ്ചാമധ്യായം.

പതിനാറാം അധ്യായം

പന്ത്രണ്ടാം പ്രകരണം.
ദൂതപ്രണിധി.


മന്ത്രത്തെ ഉദ്ധാരണം (നിൎദ്ധാരണം) ചെയ്തതിന്നു ശേഷം ദൂകപ്രണിധിയെ ചെയ്യേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/54&oldid=206646" എന്ന താളിൽനിന്ന് ശേഖരിച്ചത്