താൾ:Koudilyande Arthasasthram 1935.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൧
പതിനൊന്നാം പ്രകരണം പതിനഞ്ചാം അധ്യായം


അങ്ങനെയല്ലെന്നു പിശുനൻ. കാൎയ്യത്തെ വ്യവഹിതമാക്കി നടന്നതോ നടക്കാത്തതോ ആയ നിലയിൽ ചോദിച്ചാൽ മന്ത്രിമാർ അനാദരത്തോടുകൂടി മറുപടി പറകയോ, അല്ലെങ്കിൽ കാൎയ്യത്തെ പ്രകാശിപ്പിക്കുകയോ ചെയ്യും. അതു ദോഷമാണു്. അതുകൊണ്ടു് ഏതേതു കാൎയ്യങ്ങളിൽ ഏതേതാളുകളാണോ അഭിപ്രേതന്മാർ (സമ്മതന്മാർ) ആയിട്ടുള്ളത് അവരോടുകൂടി മന്ത്രത്തെച്ചെയ്യണം. അവരുമായി മന്ത്രിക്കുന്നതായാൽ രാജാവിന്നു മന്ത്രവൃദ്ധിയും മന്ത്രഗുപ്തിയും സിദ്ധിക്കും.‌

അങ്ങനെയല്ലെന്നാണു കൌടില്യമതം. അപ്രകാരം ചെയ്താൽ അനവസ്ഥാദോഷം നേരിടും. ആകയാൽ മൂന്നോ നാലോ മന്ത്രികളോടുകൂടിവേണം മന്ത്രിക്കുവാൻ. എന്തുകൊണ്ടെന്നാൽ, ഒരാളോടു മാത്രം മന്ത്രിക്കുന്നതായാൽ അൎത്ഥകൃച്ഛങ്ങൾ (അൎത്ഥസങ്കടങ്ങൾ) വരുന്നിടത്തു നിശ്ചയം വരില്ല. ഒരു മന്ത്രിയേ ഉള്ളുവെങ്കിൽ അവൻ ‌തന്റെ ഇഷ്ടമ്പോലെ യാതൊരു തടസ്ഥവും കൂടാതെ പ്രവൃത്തിക്കുകയും ചെയ്യും. രണ്ടുപേരോടുകൂടി മന്ത്രിക്കുന്ന രാജാവിനെ അവരിരുവരുംകൂടി യോജിച്ചാൽ വശീകരിക്കും; ഇരുവരും തമ്മിൽ വിരോധമായാലോ നശിപ്പിക്കയും ചെയ്യും. മൂന്നോ നാലോ മന്ത്രികളുണ്ടെങ്കിൽ അങ്ങനെയുള്ള മഹാദോഷം നൈകാന്ത( ദുർല്ലഭ) മായും വളരെപ്പണിപ്പെട്ടും മാത്രമേ സംഭവിക്കുകയുള്ളൂ. സംഭവിച്ചാൽത്തന്നെയും ദോഷം ഉപപന്ന (പരിഹാരോപായമുള്ളത്) മായി ഭവിക്കുകയും ചെയ്യും. നാലിലധികംപേർ മന്ത്രിമാരുണ്ടായാൽ അൎത്ഥനിശ്ചയം വളരെ ക്ലേശിച്ചേ വരുകയുള്ളൂ. മന്ത്രത്തെ രക്ഷിക്കുന്നതിനും വളരെ ക്ലേശിക്കേണ്ടിവരും. ആകയാൽ ദേശത്തിനും കാലത്തിനും കാൎയ്യത്തിനും തക്കവണ്ണം ഒരു മന്ത്രിയോടുകൂടിയോ

6 ✷












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/52&oldid=206342" എന്ന താളിൽനിന്ന് ശേഖരിച്ചത്