ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൮
വിനയാധികാരികം | ഒന്നാമധികരണം |
പ്പാൻ കൊള്ളില്ല. ഇന്ന രാജാവു പുരുഷവിശേഷമറിയുന്നവനാണു്; അദ്ദേഹത്തിന്റെ അടുക്കൽ പോയാലും" എന്നിങ്ങനെ മാനിവൎഗത്തെ ഭേദിപ്പിപ്പു.
അവരങ്ങനെയെന്നായി -
സ്സംവദിച്ചാൽ സ്വശക്തിപോൽ
സത്യംചെയ്യിച്ചു തൻചാര -
രൊത്തു കാൎയ്യേഷു യോജയേൽ.
സാമദാനങ്ങൾ കൊണ്ടന്യ -
നാട്ടിൽ കൃത്യരെ നേടണം;
അകൃത്യരെബ്ഭേദദണ്ഡാൽ
പരദോഷങ്ങൾ കാട്ടിയും.
കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, പരവിഷയത്തിലെ കൃത്യംകൃത്യപോക്ഷപഗ്രഹമെന്ന പതിന്നാലാമധ്യായം.
പതിനഞ്ചാം അധ്യായം
പതിനൊന്നാം പ്രകരണം.
മന്ത്രാധികാരം.
മന്ത്രാധികാരം.
സ്വപക്ഷങ്ങളുടെയും പരപക്ഷങ്ങളുടെയും ഉപഗ്രഹം (കീഴ്വരുത്തൽ) ചെയ്തതിനുശേഷം രാജാവ് കാൎയ്യാരംഭങ്ങളെക്കുറിച്ചു ചിന്തിക്കണം.
മന്ത്രം ചെയ്തതിന്നുശേഷമേ ഏതു കാൎയ്യവും ആരംഭിക്കാവൂ. മന്ത്രത്തിന്നുള്ള ഉദ്ദേശം (സ്ഥലം) സംവൃതവും, സംസാരിക്കുന്നതിനെ പുറത്തേക്കു സ്രവിപ്പിക്കാത്തതും, പക്ഷികളാൽക്കൂടി കാണ്മാൻ സാധിക്കാത്തതുമായിരിക്കണം. എന്തുകൊണ്ടെന്നാൽ, ശുകങ്ങ(തത്തകൾ)ളാലും