താൾ:Koudilyande Arthasasthram 1935.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൩൪ യോഗവൃത്തം അഞ്ചാമധികരണം

നൂറുയോജനവരെ ഒരോ യോജനയ്ക്കും മേൽപ്പറഞ്ഞതിന്റെ ഇരട്ടിവീതം കൊടുക്കേണ്ടതാണ്.

      രാജസൂയം മുതലായ ക്രതുക്കളിൽ രാജാവിന്റെ പ്രതിനിധിയായി സന്നിഹിതനാകുന്നവന്നു സമാനവിദ്യന്മാർക്കു (വിദ്യകൊണ്ടു തുല്യന്മാരായ മറ്റുള്ളവർക്കു) ള്ളതിന്റെ മൂന്നിരട്ടിയും, രാജാവിന്റെ സാരഥിക്കു ആയിരം പണവും വേതനം.
                                      കാപടികൻ,ഉദാസ്ഥിതൻ, ഗൃഹപതിവ്യഞ്ജനൻ,വൈദേഹകവ്യഞ്ജനൻ, താപസവ്യഞ്ജനൻ എന്നിങ്ങനെയുള്ള ഗൂഢപുരുഷന്മാർക്ക് ആയിരം പണം വീതവും ഗ്രാമഭൃതകൻ, സത്രി,തീക്ഷ്ണൻ, രസദകൻ,ഭിക്ഷുകി എന്നിവർക്ക് അഞ്ഞൂറു പണം വീതവും വേതനം നൽകണം.ചാരസഞ്ചാരികൾക്കു (ചാരന്മാരുടെ പരിചാരകന്മാർക്കു) ഇരുന്നൂറ്റമ്പതു പണം വീതമോ, അധ്വാനത്തിനനുസരിച്ചു വർദ്ധിപ്പിച്ചോ വേതനം കൊടുക്കേണ്ടതാണ്.മേൽപ്പറഞ്ഞ ഭൃതകന്മാരെ നൂറുനൂറുായോ ആയിരമായിരമായോ വർഗ്ഗം തിരിച്ച്,

ഓരോ ശതവർഗ്ഗത്തിന്നോ ഓരോ സഹസ്രവർഗ്ഗത്തിന്നോ ഓരോ അധ്യക്ഷനെ നിശ്ചയിക്കുകയും, ആ അധ്യക്ഷന്മാർ സ്വവർഗ്ഗത്തിൽപ്പെട്ടവർക്കുള്ള ഭക്തം,വേതനം എന്നിവ വാങ്ങിക്കൊടുക്കുകയും, അവരെക്കൊണ്ട് ആദേശം (രാജാജ്ഞ),വിക്ഷേപം(മറ്റുു പ്രവൃത്തി) എന്നിവ നടത്തിക്കുകയും ചെയ്യണം. അവിക്ഷേപത്തിങ്കൽ (മറ്റു പ്രവൃത്തികളുടെ അഭാവത്തിങ്കൽ) രാജ പരിഗ്രഹങ്ങൾ(രാജാവിന്റെ വക കാര്യാലയങ്ങൾ), ദുർഗ്ഗത്തിലും രാഷ്ട്രത്തിലുമുള്ള രക്ഷകൾ എന്നിവയെ നോക്കുന്നതിൽ അവരെ നിയോഗിക്കണം. അവർ നിത്യമുഖ്യന്മാർ (എല്ലായ്പോഴും മുഖ്യന്മാരുടെ കീഴിലിരിക്കുന്നവർ) ആയിരിക്കേണ്ടതും, അപ്രകാരമുള്ള മുഖ്യന്മാർ അനേകം പേർ ഉണ്ടായിരിക്കേണ്ടതുമാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/445&oldid=151409" എന്ന താളിൽനിന്ന് ശേഖരിച്ചത്