താൾ:Koudilyande Arthasasthram 1935.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൪൩൩ തൊണ്ണൂറ്റൊന്നാം പ്രകരണം മൂന്നാം അധ്യായം

     കാർത്താന്തികന്,നൈമിത്തികൻ, മൌഹൂത്തികൻ,പൌരാണികൻ,സൂതൻ,മാഗധൻ(സ്തുതിപാഠകൻ) എന്നിവർക്കും പുരോഹിതന്റെ പരികർമ്മികൾക്കും എല്ലാ അധ്യക്ഷന്മാർക്കും ആയിരം പണം വീതമാണ് ഭരണച്ചെലവ്. 
           ശില്പജ്ഞന്മാർ,പാദാതന്മാർ(പാദാതികൾ) എന്നിവർക്കും സംഖ്യായകന്മാർ(കണക്കെഴുത്തുകാർ),ലേഖകന്മാർ മുതലായ വർഗ്ഗങ്ങൾക്കും അഞ്ഞൂറുപണം വീതം.
       കുശീലവന്മാർക്ക് ഇരുന്നൂറ്റമ്പതുപണം വീതം; അവരിൽവച്ചു തൂര്യകരന്മാ(വാദ്യക്കാർ) രായവർക്കു അതിലിരട്ടി.കാരുക്കൾക്കും ശില്പികൾക്കും നൂറ്റിരുപതു പണം വീതം.
    ചതുഷ്പദങ്ങളുടേയും ദ്വിപദങ്ങളുടേയും പരിചാരകന്മാർ,പാരികർമ്മികൻ(പരികർമ്മി), ഔപസ്ഥായികൻ,പാലകൻ(ഗവാദിരക്ഷകൻ), വിഷ്ടിബന്ധകൻ(തൊഴിലാളികളുടെ മേൽനോട്ടക്കാരൻ) എന്നിവർക്ക് അറുപതു പണം വീതം വേതനം നൽകണം.
                   ആര്യയുക്തൻ(രാജാവിന്റെ സഹക്രീഡകൻ), ആരോഹകൻ(ഗജാരോഹൻ), മാണവകൻ,ശൈലഖനകൻ എന്നിവർക്കും എല്ലാവിധത്തിലുള്ള ഉപസ്ഥായികൾക്കും(സേവകന്മാർ) ആചാര്യന്മാർ (നൃത്തഗീതാദികളെ അഭ്യസിപ്പിക്കുന്നവർ), വിദ്വാന്മാർ (ശാസ്ത്രജ്ഞന്മാർ) എന്നിവർക്കും അവരവരുടെ അർഹതപോലെ കുറഞ്ഞതു അഞ്ഞൂറുപണം മുതൽക്കു കവിഞ്ഞതു ആയിരം പണംവരെ പൂജാവേതനം (ബഹുമതിസംഭാവന) ലഭിക്കുന്നതാണ്.
        മധ്യമനായ(എടത്തരക്കാരൻ) ദൂതന്നു അവൻ യാത്ര ചെയ്യുന്ന ഓരോ യോജനയ്ക്കു പത്തു പണം വീതം കൊടുക്കണം.പത്തു യോജനയിൽക്കവിഞ്ഞു യാത്ര ചെയ്താൽ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/444&oldid=151218" എന്ന താളിൽനിന്ന് ശേഖരിച്ചത്