താൾ:Koudilyande Arthasasthram 1935.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩
ഒമ്പതാം പ്രകരണം പതിമ്മൂന്നാം അധ്യായം


തന്നെ ഹേഡ(ദണ്ഡ)വും പ്രസാദവും ചെയ്യുന്നവരായ രാജാക്കന്മാർ ഇന്ദ്രന്റെയും യമന്റെയും സ്ഥാനമാകുന്നു. അവരെ അവമാനിക്കുന്നവൎക്കു ദൈവികമായ ദണ്ഡവും കൂടിയുണ്ടാകും. ആകയാൽ രാജാക്കന്മാരെ അവമാനിക്കരുതു". ഇങ്ങനെ പറഞ്ഞു ക്ഷുദ്രജനങ്ങളെ പ്രതിഷേധിപ്പൂ. രാജാവിനെക്കുറിച്ചുള്ള കിംവദന്തിയേയും സത്രികൾ മനസ്സിലാക്കണം.

ആർ രാജാവിന്റെ വക ധാന്യവും പശുക്കളും ഹിരണ്യവും ആശ്രയിച്ചു ജീവിക്കുന്നവോ അവൎക്കും, ആർ അദ്ദേഹത്തിനു വ്യസനത്തിലും അഭ്യുദയത്തിലും അവയെ നൽകി ഉപകരിക്കുന്നുവോ അവൎക്കും, ആർ അദ്ദേഹത്തിനോടു കോപിച്ചുവശായ ബന്ധുവിനേയോ രാഷ്ട്രത്തെയോ കോപത്തിൽനിന്നു നിവൎത്തിപ്പിക്കുന്നുവോ അവൎക്കും, ആർ അദ്ദേഹത്തിന്റെ നേരെ എതിൎക്കാൻ പുറപ്പെട്ട അമിത്രനെ(ശത്രുവിനെ)യോ ആടവികനെയോ തടുക്കുന്നുവോ അവൎക്കും അദ്ദേഹത്തോടുള്ള തുഷ്ടാതുഷ്ടതയെ (പ്രീത്യ പ്രീതികളെ) മുണ്ഡജടിലവേഷധാരികളായ ഗൂഢപുരുഷന്മാർ മനസ്സിലാക്കണം. തുഷ്ടരായിരിക്കുന്നവരെ രാജാവു അൎത്ഥമാനങ്ങളെക്കൊണ്ടു പൂജിപ്പൂ. അതുഷ്ടരെ അവരുടെ തുഷ്ടിക്കു വേണ്ടതിനെക്കൊടുത്തും സാമം പ്രയോഗിച്ചും പ്രസാദിപ്പിപ്പൂ. അതല്ലെങ്കിൽ അവരെ തമ്മിൽത്തമ്മിലും സാമന്തൻ, ആടവികൻ തൽക്കുലീനാവരുദ്ധൻ (ആ കുലത്തിൽ ജനിച്ചു അവരുദ്ധനായിട്ടുള്ളവൻ) എന്നിവരിൽനിന്നും ഭേദിപ്പിപ്പൂ. എന്നിട്ടും സന്തോഷിക്കാത്തവരെ ദണ്ഡകരങ്ങൾ പിരിക്കുവാനധികാരപ്പെടുത്തി നിയമിച്ചിട്ടു ജനപദവിദ്വേഷം (ദേശദ്രോഹം) പ്രവൎത്തിപ്പിപ്പൂ. വിദ്വിഷ്ടരായവരെ ഉപാംശുദണ്ഡം (ഗൂഢവധം) കൊണ്ടോ ജനപദകോപം വഴി

5
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/44&oldid=205716" എന്ന താളിൽനിന്ന് ശേഖരിച്ചത്