താൾ:Koudilyande Arthasasthram 1935.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പതിമൂന്നാം അധ്യായം

ഒമ്പതാം പ്രകരണം.
സ്വവിഷയത്തിലെ ക്രത്യാക്രത്യപക്ഷരണം


മഹാമാത്രന്മാരിൽ അപ്പസൎപ്പന്മാരെ വിട്ടതിന്നുശേഷം രാജാവ് പൌരജാനപദന്മാരെയും അപസൎപ്പിക്കണം.

സത്രികൾ ഈരണ്ടുപേരായിട്ടു തീൎത്ഥങ്ങളിലും സഭകളിലും ശാലകളിലും പൂഗ(സമാജ)ങ്ങളിലും ജനസമവായങ്ങളിലും വച്ചു വിവാദംചെയ്‍വൂ:- "സൎവ്വഗുണസമ്പന്നനാണ് ഈ രാജാവെന്നു കേൾക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്നു ഒരു ഗുണവും കാണുന്നില്ല. പൌരജാനപദന്മാരെ ദണ്ഡകരങ്ങൾ (പിഴയും നികുതിയും)കൊണ്ടു പീഡിക്കുകയാണിദ്ദേഹം ചെയ്യുന്നതു്". എന്നൊരു സത്രി പറവൂ.

അവിടെവച്ചു് ഇതിനെ ആർ അനുസരിച്ചു പറയൂന്നുവോ അവരേയും, ആ പറഞ്ഞ സത്രിയേയും മററവൻ പ്രതിഷേധിപ്പൂ:- "പണ്ടു മാത്സ്യന്യായത്താ‌ൽ പീഡിതരായ പ്രജകൾ വൈവസ്വതമനുവിനെ രാജാവാക്കി. ധാന്യത്തിൽ ആറിലൊന്നും, പണ്യത്തിൽ പത്തിലൊന്നും, പൊന്നും അദ്ദേഹത്തിനുള്ള ഭാഗമായിക്കല്പിക്കുകയും ചെയ്തു. ആ ഭാഗത്താൽ ഉപജീവനം ക​ഴിച്ചുംകൊണ്ടു രാജാക്കന്മാർ പ്രജകളുടെ യോഗക്ഷേമങ്ങളുടെ പുല‍ൎത്തുന്നു. ദണ്ഡകരങ്ങളെ പിരിക്കാത്ത രാജാക്കന്മാർ പ്രജകളുടെ പാപത്തെ സ്വീകരിക്കുകയും, അവരുടെ യോഗക്ഷേമങ്ങളെ കെടുത്തുകളകയും ചെയ്യുന്നു. അതുകൊണ്ടു, ആരണ്യകന്മാർ കൂടിയും ഉന്മരത്തിന്റെ (പെറുക്കിയെടുത്ത ധാന്യത്തിന്റെ) ആറിലൊരു ഭാഗം "ആരാണോ നമ്മെ രക്ഷിക്കുന്നതു അദ്ദേഹത്തിനുള്ള ഭാഗമാണിതു്" എന്നു വിചാരിച്ചു രാജാവിനെ സമൎപ്പിക്കുന്നു. പ്രത്യക്ഷമായിട്ടു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/43&oldid=205656" എന്ന താളിൽനിന്ന് ശേഖരിച്ചത്