താൾ:Koudilyande Arthasasthram 1935.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എണ്പത്തെട്ടാം പ്രകരണം പതിമ്മൂന്നാം അധ്യായം വ ചെയ്യുന്ന സമയത്ത് അങ്ങനെ ചെയ്യുന്നവർ"മാറുവിൻ"എന്നു പറയുന്നതായാൽ,ആ വൃക്ഷാദികളെക്കൊണ്ടു സംഘട്ടനം വരുന്നതിന് അവരെ ദണ്ഡിക്കുവാൻ പാടില്ല.

    ആനയെ അങ്ങോട്ട് കോപിപ്പിക്കുകയാൽ അത് ഒരുവനെക്കൊന്നാൽ അപ്രകാരം കൊല്ലപ്പെട്ടവൻ ആ ആനയ്ക്ക് ഒരു ദ്രോണം ചോറും ഒരു കുുടം മദ്യവും മാല്യാനുലേപനങ്ങളും കൊമ്പുകളിലെ ചോര തുടയ്ക്കുവാൻ ഒരു വസ്ത്രവും കൊടുക്കണം.*.ആന കുത്തിക്കൊല്ലുക എന്നത് അശ്വമേധത്തിലെ അവഭൃഥസ്നാനത്തോടു തുല്യമാകയാൽ ഹന്താവായ ആനയ്ക്ക് പാദപ്രക്ഷാളനവും ചെയ്യണം.ഉദാസീനനായ ഒരുവനെ ആന കൊന്നാലാകട്ടെ യാതാവിന്ന് (ആനക്കാരന്നു) ഉത്തമസാഹസം ദണ്ഡം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/420&oldid=151809" എന്ന താളിൽനിന്ന് ശേഖരിച്ചത്