താൾ:Koudilyande Arthasasthram 1935.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯൨ കണ്ടകശോധനം നാലാമധികരണം

ക്കുകയോ, പറയാത്തതിനെ എഴുതുകയോ, നേരെയല്ലാതെ പറഞ്ഞതിനെ നന്നാക്കി എഴുതുകയോ, നേരെപ്പറഞ്ഞതിനെ ചീത്തയാക്കി എഴുതുകയോ, അർത്ഥോൽപത്തിയെ മാറിദ്ധരിക്കത്തക്കവിധം എഴുതുകയോ ചെയ്താൽ അവന്നു പൂർവ്വസാഹസദണ്ഡമോ, അല്ലെങ്കിൽ അപരാധത്തിന്നു തക്കതായ ‌ദണ്ഡമോ കല്പിക്കണം. ധർമ്മസ്ഥനോ പ്രദേഷ്ടാവോ ദണ്ഡ്യനല്ലാത്തവന്നു ഹിരണ്യദണ്ഡം വിധിക്കുന്നതായാൽ അവരെക്കൊണ്ട് ആ വിധിച്ചതിന്റെ ഇരട്ടി ദണ്ഡം കെട്ടിക്കണം. ന്യായപ്രകാരം വേണ്ടതിൽ കൂടുതലായോ കുറവായോ ഉള്ള ദണ്ഡം വിധിച്ചാൽ അതിന്റെ എട്ടിരട്ടി ദണ്ഡം വസൂലാക്കണം. ധർമ്മസ്ഥനോ പ്രദേഷ്ടാവോ ദണ്ഡ്യനല്ലാത്തവന്നു ശരീരദണ്ഡം വിധിച്ചാൽ അവർക്കും ശാരീരദണ്ഡം തന്നെ വിധിക്കണംച അല്ലെങ്കിൽ ശരീരദണ്ഡത്തിന്നുള്ള നിഷ്ക്രയത്തിന്റെ ഇരട്ടി ദണ്ഡം വസൂലാക്കണം. ഉള്ളതായ അർത്ഥത്തെ നശിപ്പിക്കുകയോ ഇല്ലാത്തതായ അർത്ഥത്തെ ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്താൽ അതിന്റെ എട്ടിരട്ടി ദണ്ഡം. ധർമ്മസ്ഥനാൽ കല്പിക്കപ്പെട്ട ചാരക (ഠാണാവ്) ത്തിൽനിന്നോ ബന്ധനാഗാരത്തിൽനിന്നോ അപരാധികളെ പുറത്തുവിടുക, രോധത്തിലും (ചാരകത്തിൽ) ബന്ധനാഗാരത്തിലുമുള്ള അപരാധികളുടെ ശയനം, ആസനം, ഭോജനം, ഉച്ചാരസഞ്ചാരം (മൂത്രപുരീഷോത്സർഗ്ഗത്തിന്നുള്ള സഞ്ചാരം) എന്നിവയ്ക്കു തടസ്ഥം വരുത്തുക എന്നിവ ചെയ്താൽ കർത്താവിനും കാരയിതാവിന്നും ക്രമത്തിൽ മൂന്നുപണം മുതൽക്കു മുമ്മൂന്നു പണം അധികമായിട്ടുള്ള ദണ്ഡം വിധിക്കണം.

ചാരകത്തിൽനിന്നു അഭിയുക്തനെ മോചിപ്പിക്കുകയോ നിഷ്പതിപ്പിക്കുകയോ ചെയ്യുന്നവന്നു മധ്യമസാഹസ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/403&oldid=162416" എന്ന താളിൽനിന്ന് ശേഖരിച്ചത്