താൾ:Koudilyande Arthasasthram 1935.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮൬ കണ്ടകശോധനം നാലാമധികരണം (ഉളളൻകയ്യിലുളള അടി)മുപ്പത്തിരണ്ട്,വൃശ്ചികബന്ധങ്ങൾ രണ്ടുവിധം, ഉല്ലംബനങ്ങൾ രണ്ടു വിധം, ഹസ്തസൂചി(കയ്യിന്റെ നഖങ്ങളിൽ സൂചി കയറ്റുക), യവാഗ്രപീതൻ(കഞ്ഞികുടിച്ചവൻ) ആക്കി നിർത്തുക, കൈവിരലിന്റെ ഒരു പർവ്വം(സന്ധി) പൊള്ളിക്കുക, നൈ കുടിപ്പിച്ച് ഒരു ദിവസം മുഴുവൻ വെയിലത്തു നിറുത്തുക,ശിശിരകാലത്ത് ഒരു രാത്രി മുഴുവൻ ബൽബജാഗ്രങ്ങളിൽ (പച്ചപ്പുല്ലുകളുടെ മുകളിൽ) കിടത്തുക എന്നിവയാണ് കർമ്മങ്ങൾ. ഇങ്ങനെ കർമ്മങ്ങൾ പതിനെട്ടുവിധം.*

    ഇപ്പറഞ്ഞ കർമ്മങ്ങൾക്കുളള ഉപകരണം , അതിന്റെ വലുപ്പം,പ്രഹരണം, പ്രധാരണം (അപരാധി യെ കർമ്മത്തിന്നു നിറുത്തേണ്ടും വിധം), അവധാരണം എന്നിവയെല്ലാം ഖരപട്ട$ ത്തിൽ നിന്നറിയേ ണ്ടതാണ്.
   പലപ്രകാരമുളള കർമ്മങ്ങളിൽ ഓരോന്നും ഓരോ ദിവസം എടവിട്ടിട്ടുവേണം ചെയ്യിക്കുവാൻ.
    മുമ്പുതന്നെ ചോരകർമ്മം ചെയ്തിട്ടുളളവൻ, മുൻകൂട്ടി

*ആദ്യത്തേതു നാലും ഇതു പതിന്നാലും കൂടി പതിനെട്ടുവിധം.ഇതിൽ ഊരുവേഷ്ടങ്ങളെന്നാൽ തുടകൾ തമ്മിൽ കൂട്ടിക്കെട്ടുകയാണ്. രണ്ടുതുടകളും കൂട്ടിക്കെട്ടുക, അതോടുകൂടി ശിരസ്സും ചേർത്തു കെ ട്ടുക എന്നിങ്ങനെ ഇതു രണ്ടുവിധം. വൃശ്ചികബന്ധങ്ങൾ =തേളിന്റെ ആകൃതിയിയിലുളള കെട്ടുകൾ. എടത്തുകയ്യും എടത്തുകാലും പുറത്തേക്ക് ചേർത്തുകെട്ടുക,വലത്തുകയ്യും വലത്തുകാലും അപ്രകാരം കെ ട്ടുക എന്നിങ്ങനെ ഇതു രണ്ടുവിധം. ഉല്ലംബനങ്ങൾ ഊർധ്വലംബനങ്ങൾ. കൈകൾ രണ്ടും കൂട്ടി ക്കെട്ടി മുകളിൽപിടിച്ചു തൂങ്ങിക്കുക, കൈകൾക്കു പുറമേ രണ്ടുകാലുകളും കൂട്ടിക്കെട്ടി അപ്രകാരം തൂങ്ങി ക്കുക എന്നിങ്ങനെ ഇതു രണ്ടുവിധം. യവംഗുപീതനാക്കി നിർത്തുക എന്നതിനു വയറുനിറയെ കഞ്ഞി കുടിപ്പിച്ചു മൂത്രവിസർജ്ജനത്തിനയക്കാതെ നിർത്തുക എന്നർത്ഥം.

      $ ഖരപട്ടമെന്നാൽ ഖരപട്ടനെന്ന ആചാര്യനാൽ പ്രണീതമായ പഴയ ശാസ്ത്രമാണെന്നു ഒരു വ്യഖ്യാനത്തിൽ കാണുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/397&oldid=153713" എന്ന താളിൽനിന്ന് ശേഖരിച്ചത്