താൾ:Koudilyande Arthasasthram 1935.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൫ എൺപത്തിമൂന്നാം പ്രകരണം എട്ടാം അധ്യായം

    ശങ്കിതന്മാരെ തുല്യശീലന്മാർ, പുംശ്ചലികൾ(വേശ്യകൾ), പ്രാവാദികന്മാർ(ചാടുഭാഷികൾ),കഥ പറയുന്നവർ,ഉവകാശം(താമസസ്ഥലം)കൊടുക്കുന്നവർ,ഭോജനം നല്കുന്നവർ എന്നിവരെക്കൊണ്ട് അപസർപ്പിപ്പിക്കണം. നിക്ഷേപാപഹാരത്തിൽ പറഞ്ഞതുപോലെയും അവരെ അതിസന്ധാനം ചെയ്യാം.
     ദോഷം(അപരാധം) തെളിഞ്ഞവനെ കർമ്മം ചെയ്യിക്കണം. എന്നാൽ ഗർഭിണിയോ പ്രസവിച്ചിട്ട് ഒരു മാസമാകാത്തവളോ ആയ സ്ത്രീയെ കർമ്മം ചെയ്യിക്കരുത്. സ്ത്രീക്ക്  പുരുഷന്നുളളതിൽ പകുതിയേ കർമ്മം പാടുളളൂ. അഥവാ സ്ത്രീയിൽ വാക്യാനുയോഗം മാത്രം പ്രയോഗിച്ചാലും മതി. ബ്രാഹ്മണന്നും, വിദ്വാനായവന്നും, തപസ്വിക്കും കർമ്മം ചെയ്യിക്കേണ്ട സ്ഥാനത്തു സത്രിപരിഗ്രഹം*

ചെയ്യിച്ചാൽമതി. ഇവയെ അതിക്രമിച്ചു പ്രവർത്തിച്ചാൽ കർത്താവിന്നും കാരയിതാവിന്നും ഉത്തമസാഹസം ദണ്ഡം. കർമ്മം കൊണ്ട് മരണം വരുവാനിടയാക്കിയാലുംദണ്ഡം ഇതുതന്നെ.

    നാലുവിധം കർമ്മമാണ് നടപ്പിലുളളത്. ദണ്ഡം(ദണ്ഡം കൊണ്ടുളള അടി)ആറ്,കശ(ചൂരൽപ്രഹരം)ഏഴ്,ഉപരിനിബന്ധം(കൈകൾ പിന്നോക്കം പിടിച്ചുചെർത്തു കെട്ടുകയും കൈകളും ശിരസ്സും ചേർത്തു കെട്ടുകയും), ഉദകനാളിക(മൂക്കിൽ വെളളം പീച്ചിക്കേററുക)എന്നിവയാണവ.
    ഇതിനുപുറമേ വലിയ പാപകർമ്മം ചെയ്തവർക്കു നവവേരൂലത(ഒമ്പതുഹസ്തം നീളമുളള ചൂരൽ കൊണ്ടുളള അടി)പന്ത്രണ്ട്, ഊരുവേഷ്ടങ്ങൾ രണ്ടുവിധം,നക്തമാലലത(ഉങ്ങിൻവടികൊണ്ടുളള അടി)ഇരുപത്,തലങ്ങൾ

  • സത്രികളെക്കൊണ്ട് പിടിപ്പിക്കുക=സത്രികൾ പിടിച്ച് അങ്ങുമിങ്ങും നടത്തി ക്ളേശിപ്പിക്കുക എന്നു സാരം.

49

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/396&oldid=153679" എന്ന താളിൽനിന്ന് ശേഖരിച്ചത്