താൾ:Koudilyande Arthasasthram 1935.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൫ എണ്പത്തൊന്നാം പ്രകരണം ആറാം അധ്യായം

വച്ചാൽ സാചിവ്യകരദോഷം (കളവിന്നു സഹായിച്ച കററം) അവക്കിരിക്കുന്നതാണ്, കയ്യിൽ വന്ന ദ്രവ്യം അന്യന്റെ വകയാണെന്ന അവരറിഞ്ഞിട്ടില്ലങ്കിൽ അതിന്റെ അതിസർഗ്ഗം (അർപ്പണം) കൊണ്ട് അവർക്ക് മോചനം ലഭിക്കും. അവർതങ്ങളുടെ കൈയ്യിൽ വന്ന പുരാണഭാണ്ഡങ്ങളെ സംസ്ഥധൃക്ഷന്നറിവുകൊടുക്കാതെ ആധാനം ചെയ്കയൊ വിൽക്കുകയൊ ചെയ്യരുതു്.

          അപ്രകാരം അറിയിക്കപ്പെട്ട ഒരു ദ്രവ്യം കാട്ടിയാൽ  സംസ്ഥധ്യക്ഷൻ  ത്രപാഭിഗൃഹിത (ആ ദ്രവ്യംകൊണ്ടുവന്നവൻ) നൊട്      നിനക്കെവിടെനിന്നാണിതു കിട്ടിയതു   എന്നു ചോദിക്കണം.  അവൻ ദായാദ്യം (ദായദത്വം)  വഴിക്കു  കിട്ടിയതൊ,  ഇന്നാളിൽനിന്നു കിട്ടിയതൊ, വിലയ്കു വാങ്ങിയതൊ, പുതുതായി ഉണ്ടാക്കിച്ചതൊ, ആധിപ്രച്ഛന്ന (പണയത്തിൽ  മറഞ്ഞിരുന്നത്) മോ ആണ്   എന്നുംഅതിന്റെ ദേശവും കാലവും സമ്പ്രാപ്തിയും അർഗ്ഘ (വസ്തുമൂലം ) വും  പ്രമാണവും  ലക്ഷണവും വിലയും ഇന്നതാണന്നും  പറഞ്ഞ്  ആഗമസധി (ആഗമത്തിന്റെ=കിട്ടിയ പ്രകാരത്തിന്റെ സമർത്ഥനം)  ചെയ്താൽ  അവന്നു  മോചനം ലഭിക്കും.

നാഷ്ടികനും (ദ്രവ്യം പോയവൻ; അഭിയോക്താവ്)അപ്രകാരംതന്നെ ബോധിപ്പിച്ചാൽ, അവരിൽ ആരാണോ മുൻപിലും ദീർഗ്ഘകാലവും അതു കൈവശം വച്ചനുഭവിച്ചിരുന്നത്, ആർക്കാണോ ശുചിയായ ദേശൻ (സാക്ഷി) ഉളളത് അവന്റെതാണ് ദ്രവ്യമെന്ന് തീരുമാനിക്കണം നാൽക്കാലികൾക്കും ദ്വിപദങ്ങർക്കുംകൂടി ത്രപംകൊണ്ടും ലിംഗംകൊണ്ടും ഉളള സാമ്യം കാണുന്നുണ്ടല്ലൊ; പിന്നെ ഒരേ യോനിദ്രവ്യംകൊണ്ട് ഒരേകർത്താവ് (പണിക്കാരൻ) നിർമ്മിച്ച കുപ്യാഭരണഭാണ്ഡങ്ങൾക്ക സാമ്യമുണ്ടാകുമെന്നു പറയേണ്ടതുണ്ടോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/386&oldid=162402" എന്ന താളിൽനിന്ന് ശേഖരിച്ചത്