താൾ:Koudilyande Arthasasthram 1935.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മ൭൪

കണ്ടകശോധനം നാലാമധികരണം

 വശ്യം ചോദ്യം ചെയ്യുന്നവൻ , കുത്സിതകർമ്മങ്ങൾക്കു ഉപയോഗിക്കുവാനുള്ള ശസ്രങ്ങളിലും സംസർഗ്ഗം(പരിചയം)ഉള്ളവൻ, വിരാത്ര (അർദ്ധരാത്രം)ത്തിങ്കൽ ഗൂഢമായിട്ടു  ചുമരിന്റെ മറവിൽക്കൂടെ സഞ്ചരിക്കുന്നവൻ,വിരൂപങഅങളായ ദ്രവ്യങ്ങളെ അദേശത്തിങ്കലും അകാലത്തിങ്കലും വിൽക്കുന്നവൻ, മനസ്സിൽ വൈരമുള്ളവനെപ്പോലെ ഓരോന്നു പ്രവർത്തിക്കുന്നൻ,ഹിനമായ കർമ്മത്തോടും ജാതിയോടും കൂടിയവൻ,സ്വന്തം രൂപത്തെ മറച്ചുകൊണ്ടിര്ിക്കുന്നവൻ ലിംഗി(/യതി)യല്ലായിരുന്നിട്ടും ഭിന്നമായ ലിംഗിചിഹ്നത്തെ ധരിക്കുന്നവൻ, ലിംഗിയായിരുന്നിട്ടും ഭിന്നമായ ആചാരം അനുഷ്ഠിക്കുന്നവൻ, മുൻപു ചോര കർമ്മം ചെയ്തിട്ടുള്ളവൻ, തന്റെ ദുഷ്ഠകർമ്മം കൊണ്ട് പ്രസിദ്ധനായവൻ,നാഗരികനേയൊ മഹാമാത്രനേയൊ കാണഉമ്പോൾ, ഒളിച്ചുപോകുന്നവൻ,അനുച്ഛ്വസനായിട്ടു (വീർപ്പടക്കിക്കൊണ്ടു) വല്ലസ്ഥലത്തും ഇരിക്കുന്നവൻ, വിഗ്നൻ (ഭീതൻ), മെലിഞ്ഞും പകർന്നുമുളള സ്വരത്തോടും മുഖവർണ്ണത്തോടും കൂടിയവൻ, ശസ്ത്രഹസ്തരായ ആളുകൾ വരുമ്പോൾ ഭയപ്പെടുന്നവൻ-എന്നിപ്രകാരമുളള ഒരുവനെക്കണ്ടാൽ അവൻ  ഹിംസ്രൻ (ഘാതുകൻ), ചോരൻ , നിധിയോ നിശക്ഷേപമോ  അപഹരിച്ചവൻ, മറെറന്തങ്കിലും ഒരു ദുഷ്പ്രയോഗം  ചെയ്തവൻ, ഗ്രഢാജീവി എന്നിവരിലൊതൂവനാണെന്നു ശങ്കിക്കണം. ഇങ്ങനെ ശങ്കാഭിഗ്രഹം

ത്രപാഭിഗ്രഹമാവിതു്--ഒരു ദ്രവ്യം നഷ്ടമാക (കൈമോശം വരിക) യൊ ചെയ്ത് അവിദ്യമാനമായാൽ തജ്ജാതവ്യവഹാരികൾ (ആ ജാതിയിലുളള ദ്രവ്യങ്ങക്കൊണ്ടു വ്യവഹരിക്കുന്നവർ) വിവരം അറിയിക്കണം. അങ്ങനെ അറിയിച്ച ദ്രവ്യം അവരുടെ കയ്യിൽ വന്നിട്ട് അവരതു മറച്ചു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/385&oldid=162401" എന്ന താളിൽനിന്ന് ശേഖരിച്ചത്