താൾ:Koudilyande Arthasasthram 1935.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭
ഏഴാം പ്രകരണം പതിനൊന്നാം അധ്യായം


ന്നവൻ) ആണു" എന്നു പ്രസിദ്ധമാക്കുകയും വേണം. സമേധാശാസ്തി (ഭാവിയെപ്പറ്റി അറിവാനുള്ള ആശ)യോടെ വരുന്നവരുടെ അംഗചേഷ്ടകൊണ്ടും ശിഷ്യന്മാർ കാട്ടുന്ന സംജ്ഞകൾകൊണ്ടും അവരുടെ അഭിജനകൎമ്മങ്ങളെ (തറവാട്ടുകാൎയ്യങ്ങളെ) ഇദ്ദേഹം വിവരിച്ചു പറവൂ. അല്പലാഭം, അഗ്നിദാഹം, ചോരഭയം, ദൂഷ്യൎക്കു (രാജദ്രോഹികൾക്കു) വധം, തുഷ്ടൎക്കു ദാനം എന്നിങ്ങനെ പറവൂ. ഇന്നേടത്തു് ഇന്ന കാൎയ്യം ഇന്നോ നാളയോ നടക്കുമെന്നും, ഇന്ന കാൎയ്യം രാജാവു ചെയ്യുമെന്നും ചൊല്ലി തനിക്കുള്ള വിദേശപ്രവൃത്തിജ്ഞാനവും കാണിപ്പൂ. ആ പറഞ്ഞതിനെ ഗൂഢരായ സത്രികൾ സാധിപ്പിക്കുകയും ചെയ്യണം.

ശൌൎയ്യവും പ്രജ്ഞയും വാഗ്മിത്വവുമുളള പ്രഷ്ടാക്കന്മൎക്കു രാജാവിങ്കൽനിന്നു ഭാഗ്യലാഭവും മന്ത്രിസംയോഗവും ഉണ്ടാകമെന്നു പറവു. മന്ത്രി അവൎക്കു വൃത്തികൎമ്മങ്ങൾ (ജീവിതവും പ്രവൃത്തിയും) നൽകി താപസൻ പറഞ്ഞതിനെ സഫലമലാക്കുകയും വേണം. ആർ തക്കകാരണമുണ്ടായിട്ടു രാജാവിന്റെ നേരെ ക്രുദ്ധരായിരിക്കുന്നുവോ അവരെ മന്ത്രി ധനമാനങ്ങൾ നൽകി ഒതുക്കണം അകാരണമായി ക്രോധിച്ചവരേയും രാജദ്വേഷം ചെയ്യുന്നവരേയും തൂഷ്ണീംദണ്ഡം (ഗൂഢവധം) കൊണ്ടു ശമിപ്പിക്കുകയും വേണം.

രാജാവു ധനമാനങ്ങൾ
നൽകിപ്പുജിച്ചിരുത്തുകിൽ
രാജോപജീവിശൌചത്തെ-
യറിയും സംസ്ഥയഞ്ചിവ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ഗൂഢപുരുഷോൽപത്തിയിൽ സംസ്ഥോൽപത്തി എന്ന പതിനൊന്നാമധ്യായം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/38&oldid=205276" എന്ന താളിൽനിന്ന് ശേഖരിച്ചത്