താൾ:Koudilyande Arthasasthram 1935.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


 ൩൬൮


കണ്ടകശോധനം നാലാമധികരണം

ചെയ്റൂ. ഇതൂ കൊണ്ടു കൂടശ്രാവണകാരന്മാരെയും (കൂടസാക്ഷ്യം പറയിക്കണമെന്ന ദുരുദ്ദേശത്താൽ മറ്റൊരാളോടു ഇല്ലാത്ത സംഗതി പരഞ്ഞു കേൾപ്പിക്കുന്നവർ) പരഞ്ഞു കഴിഞ്ഞു.

      യാതൊരുവൻ മന്ത്രയോഗങ്ങൾ, മൂലകർമങ്ങൾ ഔഷധപ്രയോഗങ്ങൾ ) ശ്മാശാനികങ്ങൾ (ശ്മശാനത്തിൽ വെച്ചു ചെയ്യുന്ന കർമ്മങ്ങൾ ),എന്നിവ കൊണ്ട് സംവനനം (വശീകരണം) ചെയ്യുന്നവനാണെന്നു ശങ്കിക്കപ്പെടുന്നുവോ അവനോടു സത്രി പറവൂ:-"ഇന്നാളുടെ ഭാര്യയെയോ സ്നുഷയേയോ മകളേയോ ഞാൻ കാമിക്കുന്നുണ്ട് .അവൾ എന്നെ ഇങ്ങോട്ടുകാമിക്കണം .ഇതിന്നു വേണ്ടി ഈ ദ്രവ്യം വാങ്ങിക്കൊള്ളൂ ".ഇതിന്നു വഴിപ്പെട്ടു അവൻ അപ്രകാരം ചെയ്താൽ 

അവനെ സംവനനകാരകൻ എന്നു നിശ്ചയിച്ചു പ്രവാസനം ചെയ്യണം .ഇതിനെ പ്പറഞ്ഞതുകൊണ്ടുതന്നെ ക്രിത്യാശീലൻ ( പിശാചിനെ ആവേശിപ്പിക്കുന്നവൻ) , ആഭിചാരശീലൻ എന്നിവരേയും പറഞ്ഞുകഴിഞ്ഞു. യാതൊരുവനെക്കുറിച്ചു രസം (വിഷം ) ഉണ്ടാക്കുകയോ വാങ്ങുകയോ വിൽക്കുകയോ രസം ചേർത്ത് ഭൈഷ്യജ്യങ്ങളാലും ആഹാരങ്ങളാലും വ്യവഹരിക്കുകയോ ചെയ്യുന്ന രസദനാണിവനെന്നു ശങ്കിക്കുന്നുവോ അവനോട് സത്രി പറവൂ :-"ഇന്നവൻ എന്റെ ശത്രുവാണ് . അവനെ കൊന്നു തരണം . അതിനു ഈ ദ്രവ്യം സ്വീകരിക്കാം ". ഇതിനുവ വഴിപ്പെട്ട് അപ്രകാരം ചെയ്താൽ അവനെ രസദൻ എന്ന നിലയ്ക്കു പ്രവാസനം ചെയ്യണം. ഇതുകൊണ്ടു മദനയോഗവ്യവഹാരിയേയും (മദനയോഗം=മയക്കുമരുന്നു കൊണ്ട് വ്യവഹരിക്കുന്നവൻ) പറഞ്ഞുകഴിഞ്ഞു. യാതൊരുവൻ നാനാപ്രകാരത്തിലുള്ള ലോഹങ്ങളും ക്ഷാരങ്ങളും അംഗാരം (കരിക്കട്ട) , ഭസ്ര(ഒല) സന്ദംശം

Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/379&oldid=162395" എന്ന താളിൽനിന്ന് ശേഖരിച്ചത്