൩൬൬
കണ്ടകശോധനം നാലാമധികരണം മായായോഗജ്ഞ,രവരെ നൃപൻ മാനിച്ചരുത്തണം കൌടില്യ അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധാകരത്തിൽ,ഉചനിപാതപ്രതീകാരം എന്ന മൂന്നമധ്യയം
നാലാമധ്യയം എഴുപത്തൊബ്ബതാം പ്രകരണം ഗുഢജീവിതരക്ഷ
സമാഹർത്തൃപ്രണിധിയിൽ ജനപരേക്ഷണത്തെ പറഞ്ഞിട്ടുണ്ട്അതിങ്കലെ കണ്ടകശോധാനത്തെ ഇനി വിവരിക്കാം.
സമാഹർത്താവ് ജനപദത്തങ്കൽ സിദ്ധന്മാർ,താപസന്മാർ,,പ്രവ്രജിതന്മാർ,ചക്രചാരന്മാർ, ( നാടുചിറ്റിസ്സഞ്ചരിക്കുന്നവർ),ചാരണന്മാർ,കഹകന്മാർ,പ്രച്ഛന്ദകന്മാർ(മായാവികൾ)കാർത്താന്തകന്മാർ (ജ്യൌതിഷികന്മാർ),നൈമിത്തികന്മാർ(നിമിത്തങ്ങളെപറയുന്നവർ),മൌഹൂർത്തികന്മാർ,ചികിത്സകന്മാർ, ഉന്മത്തന്മാർ, മൂകന്മാർ, ബധിരന്മാർ, ജഡന്മാർ, (ഒന്നും അറിവില്ലാത്തവർ ), അന്ധന്മാർ, വൈദേഹകന്മാർ, കാരുക്കൾ, ശില്പികൾ, കശീലവന്മാർ, വേശന്മാർ( വേശ്യാത്തെരുവിൽപ്പെരുമാറുന്നവർ), ശൌണ്ഡികന്മാർ,ആപൂപികന്മാർ, പാക്വമാംസികന്മാർ, ഔദനികന്മാർ എന്നിവരുടെ വേഷം ധരിച്ച ഗ്രുഢപുരുഷന്മാരെ ഏർപ്പെടുത്തണം .അവർ ഗ്രാമമുഖ്യന്മാരുടെയും അധ്യക്ഷന്മാരുടേയും നടവടിയിലുള്ള ശൌചാശൌചങ്ങളെ അറിയുകയും വേണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.