താൾ:Koudilyande Arthasasthram 1935.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൨ കണ്ടകശോധനം

                                             നാലാമധികരണം 


ചെല്ലാതിരുന്നാൽ അവർക്കു പന്ത്രണ്ടു പണം ദണ്ഡം, വച്ച് ദിവസങ്ങളിൽ നദീപൂജകൾ ചെയ്യുകയോ, മായയോ ഗവേദികളോ വേദജ്ഞന്മാരും വഷത്തെ അഭിചരിക്കുക (വിലക്കുക)യും ചെയ്യണം,ഇപ്രകാരംതന്നെ,വർഷാവഗ്രഹം(വർഷപ്രതിബന്ധം)ഉണ്ടാകന്ന കാലത്തു ശചീനാഥ൯(ഇന്ദ്രൻ),ഗംഗ,പർവ്വതം,മഫാകച്ഛ൯(വരുണ൯) എന്നിവയ്ക്കു പൂജകൾ കഴിപ്പിക്കുകയും ​​വേണം. ‌‌‌‌വ്യാധിഭയത്തെ ഔപനിഷദിക‌‌‌പ്രകരണത്തിൽ പറയുന്ന പ്രതിവിധികൾ കൊണ്ട് നിവാരണം ചെയ്യണം.ചികിത്സകന്മാ൪ഔഷധങ്ങളെക്കൊണ്ടും, സിദ്ധന്മാരും താപസന്മാരും ശാന്തികർമ്മങ്ങൾ , പ്രായശ്ചിത്തങ്ങൾ എന്നിവയെ കെണ്ടും വ്യാധികൾക്കും പ്രതിവിധി ചെയ്യണം.ഇപ്പറഞ്ഞതുകൊണ്ടുതന്നെ മരകത്തിന്റെ(മാരി എന്ന മഹാവ്യാധിയുടെ ) പ്രതിവിധിയും പറഞ്ഞു കഴിഞ്ഞു. അതിന്നു വിശേഷവിധിയായി തീർത്ഥാഭിഷേചനം(തീർത്ഥസ്നാനം) , മഹാകച്ഛവർദ്ധനം(വരുണപൂജ), ശ്മശാനത്തിൽ വച്ചു പശുക്കളെക്കറക്കുക, കബന്ധദഹനം*, ദേവരാത്രി(ദേവനെ പൂജിച്ചു വച്ചതിന്റെ മുമ്പാകെ രാത്രി ഉറക്കൊഴിച്ചിരിക്കുക) എന്നിവയും ചെയ്യിക്കണം.പശൂവ്യാധിമകരത്തിങ്കൽ(പശൂവ്യാധിയായിട്ടുള്ള മാരിയങ്കൽ) അവയെ സ്ഥാനം മാറ്റിത്താമസിപ്പിക്കുക, അർദ്ധനീരാജനം(അഹസ്സിന്റെയും രാത്രിയുടെയും അർദ്ധഭാഗത്തിങ്കൽ തിരി‌യുഴിയുക)ചെയ്ത സ്വദേവതമാരെ പൂജിക്കുക$എന്നിവ ചെയ്യിക്കണം.


  • കബന്ധദഹനം=അരിയരച്ചതുകൊണ് ഒരു കബന്ധത്തിന്റെ (ശിരസ്സില്ലാത്ത മനുഷ്യന്റെ)പ്രതിമയുണ്ടാക്കി അതിനെ ശ്മശാനത്തിൽ വച്ച് ദഹിപ്പിക്കുക.

&സ്വദേവതമാർ=ഗജങ്ങൾക്കു സുബ്രഹ്മണ്യൻ , അശ്വങ്ങൾക്കു അശ്വനീമേവകൾ,ഗോക്കൾക്കു പശൂപതി , മഹിഷങ്ങൾക്കു വരുണൻ കോവർക്കഴതകൾക്കുവായൂ ​ആടുകൾക്കുഅഗ്നി എന്നിങ്ങനെയാകണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/373&oldid=162389" എന്ന താളിൽനിന്ന് ശേഖരിച്ചത്