ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൯ഠ
കണ്ടകശോധനം നാലാമധികാരം ഇതുകൊണ്ട് മൂല്യവൃദ്ധിയിലുള്ള ദണ്ഡവൃദ്ധി പറയപ്പെട്ടു. മൊത്തമായിട്ടു വാങ്ങിയ ചരക്ക് വിറ്റഴിയാതെ കിടന്നാൽ അത് മൊത്തമായ ഒരു വില നിശ്ചയിച്ച് വിൽക്കുവാനൻ പാടില്ല. അങ്ങനെയുള്ള പണ്യങ്ങൾ ക്ക് ഉപഘാതം സംഭവിച്ചാൽ പണ്യാധ്യക്ഷൻ അവയ്ക്ക് അനുഗ്രഹം നൽകേണ്ടതാണ്. പണ്യങ്ങൾ വളരെയുണ്ടാകുമ്പൊൾ പണ്യാധ്യക്ഷൻ സർവ്വപണ്യങ്ങളെയും ഏകമുഖമായിട്ടു വിൽക്കണം . അങ്ങനെ വിൽക്കുന്ന പണ്യങ്ങൾ വിറ്റഴിക്കുന്നതിനുമ്പ് അത്തരത്തിലുള്ള മറ്റു പണ്യങ്ങൾ മറ്റുള്ളവർ വിറ്റുപോകരുതെന്നു നിശ്ചയിക്കുകയും വേണം. ഏകമുഖമായി വിൽക്കുവാൻ നിശ്ചയിച്ച പണ്യങ്ങളെ വിക്രേതാക്കൾ ദിവസവേതനം വാങ്ങി ജനങ്ങൾക്കനുഗ്രഹമാകുമാറ വിൽക്കണം. ദേശാന്തരിതങ്ങളും (അന്യദേശത്തുനിന്നു വന്നവ) കാലാന്തരിതങ്ങളും (അന്യകാലത്തിങ്കൽ ശേഖരിച്ചവ) ആയ പണ്യങ്ങൾക്ക്
വാസ്തുമൂല്യം, പണ്യലബ്ധി , ശുൽക്കം, വൃദ്ധി, യവക്രയം , അന്യവ്യങ്ങളും ,നോക്കി മൂല്യം തീർപ്പെടുത്തണം . കൗടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ കണ്ടകശോധനമെന്ന നാലാമധികരണത്തിൽ ദേവദേഹകരണക്ഷണ മെന്ന രണ്ടാമധ്യായം.
------------------------------------

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.