താൾ:Koudilyande Arthasasthram 1935.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൯

     എഴുപത്താറാം പ്രകരണം           രണ്ടാം അധ്യായം
    
    അന്തരമായിട്ടോ ദ്രവ്യത്തിന്റെഗുണത്തിലുള്ള  അന്തരമായിട്ടോവരുത്തിത്തീർക്കുന്നവന്"ഇരുന്നൂറുപണം ദണ്ഡം.ഇതുകൊണ്ടു ഇരുന്നൂറുപണത്തിന്നു മേൽപ്പോട്ടുള്ള ദണ്ഡവൃദ്ധിയെ പറഞ്ഞു കഴിഞ്ഞു. ധാന്യം,സ്നേഹം,ക്ഷാരം,ലവണം,ഗന്ധം,മൈഷജ്യം എന്നീ ദ്രവ്യങ്ങളുടെ വിക്രയത്തിൽ വർണ്ണസാമ്യമുള്ളവയും വില കുറഞ്ഞവയുമായവയെ ഉപധാനം ചെയ്യുന്നവന്നു" പന്ത്രണ്ടു പണം ദണ്ഡം.സംസ്ഥാധ്യക്ഷന്റെ കിഴിലുള്ള വിക്രേതാക്കൾക്ക് ഉപജീവനത്തിന്ന് അനുവദിക്കപ്പെട്ടിട്ടുള്ളതെന്തോ അത് അവർ മുഖേന ദിവസംതോറുമുള്ള വരവു കണക്കാക്കി ഉറപ്പിക്കേണ്ടതാണ്.ക്രേതാവിന്റെയും വിക്രേതാവിന്റയും മധ്യത്തിൽവച്ച് ഉണ്ടാകുന്ന ലാഭം ആദായത്തിൽന്നിന്നു ഭിന്നമായ ഒന്നാണ്. അങ്ങനെയുണ്ടാകുന്ന കൊണ്ട് അവർക്ക് അധ്യക്ഷന്റെ അനുവാദംവാങ്ങി ധാന്യപണ്യങ്ങളെ ശേഖരിക്കുന്നതിന്നു വിരോധമില്ല. അങ്ങനെയല്ലാതെ അവർ സമ്പാദിച്ചതെല്ലാം പണ്യാധ്യക്ഷൻതന്നെ വാങ്ങുകയും വേണം . അവർ മേൽപ്രകാപരം സമ്പാദിച്ചതുകൊണ്ട് ധാന്യപണ്യവിക്രയം ചെയ്യുമ്പോൾ അധ്യക്ഷൻ അത് പ്രജകൾക്കനുഗ്രഹമാകുമാറ് ചെയ്യിക്കണം.
    മധ്യവർത്തികളായിട്ടുള്ളവർക്ക് ചരക്കു വാങ്ങുമ്പോൾ അനുവദിക്കപ്പെട്ട വിലയിൽക്കവിഞ്ഞ് സ്വദേശീയപണ്യങ്ങളിന്മേൽ നൂററിന്നഞ്ചുവീതവും , വിദേശീയപണ്യങ്ങളിന്മേൽ നൂററിന്ന് പത്തുവീതവും ഒരു ലാഭം വ്യവസ്ഥപ്പെടുത്താം . അതിൽക്കവിഞ്ഞ് പണ്യങ്ങളുടെ ക്രയവിക്രയങ്ങളിൽ വില വർദ്ധിപ്പിക്കുകയോ, നൂറു പണത്തിന്നഞ്ചുപണത്തിൽക്കവിഞ്ഞു ലാഭമെടുക്കുകയോ ചെയ്യുന്നതായാൽ ഇരുനൂറുപണം ദണ്ഡം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/370&oldid=162386" എന്ന താളിൽനിന്ന് ശേഖരിച്ചത്