ണ്ടുന്ന വസ്ത്രവും, വളരെ പരികൎമ്മം ചെയ്തു പണിപ്പെട്ടുപചരിക്കേണ്ടുന്ന ജാത്യ (ശ്രേഷ്ഠം) മായ വസ്ത്രവും ഏഴു ദിവസംകൊണ്ടും രജകൻ അലക്കിക്കൊടുക്കണം. അതിൽക്കവിഞ്ഞു താമസിച്ചാൽ വേതനം നഷ്ടപ്പെടേണ്ടിവരും.
വസ്ത്രങ്ങളുടെ രാഗത്തെസ്സംബന്ധിച്ച വിവാദങ്ങളിൽ ശ്രദ്ധേയന്മാരും (ആപ്തന്മാർ) കശലന്മാരുമായിട്ടുള്ളവർ വേതനത്തെ നിൎണ്ണയിക്കണം. പരാൎദ്ധ്യങ്ങൾ (ശ്രേഷ്ഠങ്ങൾ) ക്കു് ഒരു പണവും, മധ്യമങ്ങൾക്കു് അരപ്പണവും, താഴ്ന്നതരത്തിലുളളവയ്ക്കു കാൽപ്പണവുമാണ് രാഗവേതനം (ചായം പിടിപ്പിക്കുവാനുളള കൂലി.)
സ്ഥൂലകങ്ങൾ (പരുക്കൻ)ക്കു ഒരു മാഷകമോ രണ്ടു മാഷകമോ ആണു് അലക്കുകൂലി. രക്തകങ്ങൾക്കു് അതിന്റെ ഇരട്ടി. പ്രഥമനേജനത്തിൽ (കോടിയലക്കിൽ) വസ്ത്രത്തിന്റെ വിലയുടെ നാലിലൊരംശം കുറയുന്നതാണു്; രണ്ടാമത്തെ അലക്കിൽ അഞ്ചിലൊരംശം കുറയും. ഇതുകൊണ്ടു് അതിന്നു മേൽപ്പോട്ടുള്ള അലക്കുകളിൽ വരുന്ന കുറവു് പറഞ്ഞു കഴിഞ്ഞു.*
രജകന്മാരെപ്പറ്റിപ്പറഞ്ഞതുകൊണ്ടു് തുന്നവായന്മാരെ (തുന്നൽക്കാരെ) പ്പറ്റിയുംപറഞ്ഞു കഴിഞ്ഞു.
സുവൎണ്ണകാരന്മാരെക്കുറിച്ചു് എങ്ങനെയെന്നാൽ :-അശുചികളായവരുടെ ( വിൽക്കുവാനൎഹതയില്ലാത്തവരുടെ) കയ്യിൽനിന്നു്, സൌവൎണ്ണികനോടു പറയാതെ സരൂപമായ (ആഭരണരൂപത്തിലുള്ള) വെള്ളിയോ സ്വൎണ്ണമോ വാങ്ങുന്നവൎക്കു പന്ത്രണ്ടു പണം ദണ്ഡം; വിരൂപമായിട്ടുള്ള അവയെ വാങ്ങുന്നവൎക്കു ഇരുപത്തിനാലു പണം ദണ്ഡം.
- അലക്കുമ്പോൾ വസ്ത്രത്തിന്നു വരുന്ന വിലക്കുറവിനെപ്പറഞ്ഞതു് രജകന്റെ അപരാധത്താൽ വസ്ത്രത്തിന്റെ വില വസൂലാക്കേണ്ടി വരുമ്പോഴത്തെ ആവശ്യത്തിന്നാണു്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.