താൾ:Koudilyande Arthasasthram 1935.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


           ൩൪വ

ധ൪മ്മസ്ഥീയം മൂന്നാമധികരണം

   ഘാതായോഗത്തിൽ  പ്രതിവാദി  അപ്പോൾത്തന്നെ  

പ്രതിവചനം പറയാതിരുന്നാൽ അന്നേദിവസംതന്നെ അവന്നു പശ്ചാൽക്കാരം (പരാജയം) ഭവിക്കുന്നതാണ്.

   കലഹത്തിങ്കൽവച്ച്   ൫വ്യത്തെ  അപഹരിക്കുന്നവ

ന്നു പത്തു പണം ദണ്ഡം; കലഹകാരികൾ ക്ഷു൫ക൫ വ്യങ്ങൾക്കു ഹിംസ വരുത്തിയാൽ അവയും വേറെ അത്രയും അടപ്പിക്കുകയാണ് ദണ്ഡം. സ്ഥലക൫വ്യങ്ങൾക്കു ഹിം സ വരുത്തിയാൽ അവയും വേറെ അവയുടെ ഇരട്ടിയും അടപ്പിക്കണം. വസ്ത്രം, ആഭരണം, സ്വ൪ണ്ണം, സ്വ൪ണ്ണനാ ണ്യം, പാത്രങ്ങൾ എന്നിവയ്ക്കു ഹിംസ വരുത്തിയാൽ ആ സാധനങ്ങൾ വേറെ കൊടുപ്പിക്കുകയും പൂ൪വ്വസാഹസദ ണ്ഡം അടപ്പിക്കുകയും വേണം.

      അന്യന്റെ ഗൃഹഭിത്തിയെ  അടിച്ച്   ഇളക്കുന്നവ

ന്നു മൂന്നു പണം ദണ്ഡം; അതിനെ മുറിക്കുകയോ പിള൪ക്കു കയോ ചെയ്യുന്നവന്നു ആറു പണം ദണ്ഡം; വീഴത്തുക യൊ ഭഞ്ജിക്കുകയൊ ചെയ്യുന്നവന്ന് പന്ത്രണ്ടു പണം ദ ണ്ഡം വിധിക്കുകയും, നാശം വന്നതു നേരെയാക്കുവാനുള്ള ചെലവു കൊടുപ്പിക്കുകയും ചെയ്യണം . ദു:ഖമുളവാക്കുന്നവസ്തുക്കൾ അന്യന്റെ ഗൃഹത്തിൽ പ്രക്ഷേപിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം; പ്രാ​ണാപായംവരുത്തുന്ന വസ്തു ക്കളെ പ്രക്ഷേപിക്കുന്നവനു പൂ൪വ്വസാഹസം ദണ്ഡം.

  ക്ഷു൫പശുക്കൾക്ക്  വടി  മുതലായവകൊണ്ട്   ദു:ഖ

മുൽപാദിപ്പിക്കുന്നവന്നു ഒരു പണമോ രണ്ടു പണമോ ദ ണ്ഡം; രക്തം പുറപ്പെടുവിച്ചാൽ അതിന്റെ ഇരട്ടി ദ ണ്ഡം. മഹാപശുക്കൾക്കാണെങ്കിൽ ഇപ്പറഞ്ഞ സ്ഥാന ങ്ങളിൽ ഇരട്ടി ദണ്ഡം വിധിക്കുകയും, സമുത്ഥാനവ്യയം കൊടുപ്പിക്കുകയും ചെയ്യണം.

    നഗരത്തിലെ ഉദ്യാനത്തിൽ പുഷ്പങ്ങളും ഫലങ്ങളും

തണലും കൊടുക്കുന്നവയായുളള വൃക്ഷങ്ങളുടെ പ്രരോഹ










Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/353&oldid=162369" എന്ന താളിൽനിന്ന് ശേഖരിച്ചത്