താൾ:Koudilyande Arthasasthram 1935.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


   ൩൪൧

എഴുപത്തിമൂന്നാം പ്രകരണം പത്തൊമ്പതാം അധ്യായം ക, കണ്ണുകൾ വ്രണപ്പെടുത്തുക, വാക്കു പറയുന്നതിനും ദേഹം കൊണ്ട് പ്രവർക്കന്നതിന്നതിനും ഭക്ഷണം കഴിക്കൂന്നതിന്നും തടസം വരുത്തുക എന്നിവ ചെയ്താൽ മധ്യമസാഹസദണ്ഡവും സമുത്ഥാനവ്യയവും (എഴുനേറ്റു നടക്കാറാകുന്നതുവരെയുള്ള ചികിത്സച്ചെലവു്)അടപ്പിക്കണം . ദേശകാലാവിപത്തി * നേരിട്ടാൽ കുറ്റക്കാരനെ കണ്ടകശോധനത്തിന്നായിട്ടയ്ക്കണം.

         മഹാജനങ്ങൾ ഒത്തുചേർന്ന് ഒരുത്തനെ പ്രഹരിച്ചാൽ അതിൽപ്പെട്ട ഒരോരുത്തനും സ്വതെ വേണ്ടതിന്റെ ഇരട്ടി ദണ്ഡം വിധിക്കണം .
     കലഹം അനുപ്രവേശം (കളവുമുതലൊതുക്കുക)എന്നീ അപരാധങ്ങൾക്കു കാലം പഴകിയാൽ പിന്നെ അഭിയോഗംചെയ്യാൻപ  പാടില്ലെന്ന് അചാര്യന്മാർ പറയുന്നു എന്നാൽ അപകാരം ചെയ്തവന്ന്മോക്ഷം (മോചനം)അനുവദിക്കുവാൻ പാടില്ലന്നാണ് കൌടില്യമതം കലഹം സംബന്ധിച്ച അഭിയോഗങ്ങളിൽ ആരാണൊ ആദ്യം ആവലാതി ബോധിപ്പിക്കുന്നത് അവൻ ജയിക്കും എന്തുകൊണ്ടെന്നാൽ സങ്കടം സഹിപ്പാൻ വയ്യാതാകുന്നവനാണവനാണല്ലോ അധികം വേഗത്തിൽ ഓടിവരിക-എന്ന് ആചാര്യന്മർ പറയുന്നു അങ്ങനെയല്ലെന്നാണ് കൌടില്യന്റെ അഭിപ്രായം . മുമ്പിൽവന്നവനായാലും ശരി,

സാക്ഷികളംണു് പ്രമാണം. സാക്ഷികളില്ലാത്തപക്ഷം ഘാതം (അടികൊണ്ടുള്ള പരുക്കു്)കണ്ടൊ , കലഹോപലിംഗനം(കലഹത്തിന്റെ ഊഹം) കൊണ്ടോ പരമർത്ഥം നി ർണ്ണയിക്കണം


 • ദേശകാലങ്ങൾ ശരിപ്പെടായ്കയാൽ അപരാധിയെപിടിക്കാൻ സാധിക്കാതെവരുന്ന സംഗതിയിൽ കള്ളംതെളിയിക്കുവാൻ കണ്ടകശോധനത്തിന്നയയ്ക്കണമെന്ന് താല്പര്യം.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/352&oldid=162368" എന്ന താളിൽനിന്ന് ശേഖരിച്ചത്