താൾ:Koudilyande Arthasasthram 1935.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൫
എഴുപത്തൊന്നാം പ്രകരണം
പതിനേഴാം അധ്യായം
 

ചിപ്പിക്കുകയോ ചെയ്യുന്നവന്നു് അഞ്ഞൂറുപണം മുതൽക്കു ആയിരം പണംവരെ ദണ്ഡം. ഇതാണ് ഉത്തമസാഹസദണ്ഡമെന്നു ആചാൎയ്യന്മാർ പറയുന്നു.

യാതൊരുവൻ "ഞാനാണ് ഇതിങ്കൽ പ്രതിപത്താവു്(ഉത്തരവാദി)" എന്നു പറഞ്ഞു അന്യനെക്കൊണ്ടു സാഹസത്തെ ചെയ്യിക്കുന്നുവോ അവൻ അപരാധാനുരൂപമായി വേണ്ടതിന്റെ ഇരട്ടി ദണ്ഡം അടയ്ക്കണം; യാതൊരുവൻ "നീയെത്ര ഹിരണ്യം ഉപയോഗിക്കുന്നുവോ അത്ര ഹിരണ്യം ഞാൻതരാം" എന്നു പറഞ്ഞു മറ്റൊരുത്തനെക്കൊണ്ടു സാഹസത്തെച്ചെയ്യിക്കുന്നുവോ അവൻ നാലിരട്ടി ദണ്ഡം അടയ്ക്കണം.

യാതൊരുവൻ "ഞാൻ നിനക്കു ഇത്ര ദ്രവ്യം തരാം" എന്നിങ്ങനെ ദ്രവ്യസംഖ്യ നിശ്ചയിച്ചു അന്യനെക്കൊണ്ടു സാഹസം ചെയ്യിക്കുന്നുവോ അവൻ ആ നിശ്ചയിച്ച ഹിരണ്യവും, അതിന്നു പുറമെ ദണ്ഡവും കൊടുക്കണമെന്നു ബൃഹസ്പതിശിഷ്യന്മാർ പറയുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്യിച്ചതിന്നു കോപമോ മദമോ (മദ്യപാനത്താലുള്ള ചിത്തഭ്രമം) മോഹമോ ആണ് കാരണമെന്നു വാദിക്കുന്നതായാൽ യഥോക്തമായ ദണ്ഡംമാത്രം അവനെക്കൊണ്ടു അടപ്പിക്കേണമെന്നാണ് കൗടില്യമതം.

എല്ലാ ദണ്ഡത്തിലും കൊൾവൂ
നൂറ്റിന്നെട്ടുള്ള രൂപവും,
നൂറിൽക്കവിഞ്ഞ ദണ്ഡത്തിൽ
വ്യാജി നൂറ്റിന്നൊരഞ്ചുമേ

പ്രജാദോഷബഹുത്വത്താൽ
നൃപദോഷം നിമിത്തമോ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/346&oldid=209146" എന്ന താളിൽനിന്ന് ശേഖരിച്ചത്