താൾ:Koudilyande Arthasasthram 1935.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൩
എഴുപത്തൊന്നാം പ്രകരണം
പതിനേഴാം അധ്യായം
 

ആയിരിക്കും. ഇവർ വിവാദപദങ്ങളിൽ അഭിയോഗത്തിൽ പരാജിതന്മാരായാൽ പരാജയദണ്ഡമായി എത്ര പണം അടയ്ക്കേണമോ അത്ര ദിവസം അവർ രാജാവിന്നു വേണ്ടി ക്ഷപണം (ഉപവാസം), അഭിഷേകം (സ്നാനം), അഗ്നികാൎയ്യം (ഹോമം), മഹാകൃച്ഛം (ചാന്ദ്രായണാദിമഹാവ്രതം) എന്നീ ശ്രേയസ്കരങ്ങളായ കൎമ്മങ്ങൾ അനുഷ്ഠിക്കണം. ഹിരണ്യവും സ്വൎണ്ണവും കൈവശമില്ലാത്ത പാഷണ്ഡന്മാർ സാധുക്കളാകുന്നു. അവർ അഭിയോഗങ്ങളിൽ പരാജിതരായാൽ പരാജയദണ്ഡത്തിനുപകരം ഉപവാസവ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു രാജാവിനെ ആരാധിക്കണം. എന്നാൽ ഇതു് പാരുഷ്യം, സ്തേയം, സാഹസം, സംഗ്രഹണം എന്നീ കുറ്റങ്ങളിൽ ഒഴിച്ചുമാത്രമാണ്. അവയിൽ യഥോക്തങ്ങളായ ദണ്ഡങ്ങൾ തന്നെ വിധിക്കണം.

പ്രവജിച്ചു വൃഥാചാരം
ചെയ്വോരിൽദ്ദണ്ഡമേറ്റണം
അധൎമ്മഹതമാം ധൎമ്മം
രാജാവിനെ ഹനിച്ചീടും

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, ദത്താനാപകമ്മം_അസ്വാമിവിക്രയം_സ്വസ്വാമിസംബന്ധം എന്ന പതിനാറാമധ്യായം.

പതിനേഴാം അധ്യായം

എഴുപത്തൊന്നാം പ്രകരണം.
സാഹസം


സാഹസം (പിടിച്ചുപറി) എന്നതു് അന്വയത്തോടു (അനുഗമനം) കൂടിയ പ്രസഭകൎമ്മം (ബലാൽഗ്രഹണം)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/344&oldid=208912" എന്ന താളിൽനിന്ന് ശേഖരിച്ചത്