താൾ:Koudilyande Arthasasthram 1935.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൨
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ണം *. ഒരുവൻ തന്റെ യാതൊരു ദ്രവ്യം അന്യന്മാരനുഭവിക്കുന്നതിനെ പത്തു സംവത്സരകാലം ഉപേക്ഷിച്ചിരിക്കുന്നുവോ അവന്ന് അതിന്മേലുള്ള സ്വാമ്യം നശിക്കുന്നതാണു്. എന്നാൽ ബാലൻ, വൃദ്ധൻ, വ്യാധിതൻ, വ്യസനി, പ്രോഷിതൻ എന്നിങ്ങനെയുള്ളവൎക്കും ദേശത്യാഗം (നാടു വിട്ടു പോവുക), രാജ്യവിഭ്രമം എന്നീ സംഗതികളിലും ഇതു ബാധകമല്ല.

ഇരുപതു സംവത്സരം അവിച്ഛിന്നമായി അന്യൻ കൈവശംവച്ചുവന്ന വാസ്തു (ഗൃഹം) വിനെ മടക്കിച്ചോദിക്കുവാൻ പാടില്ല. എന്നാൽ, രാജാക്കന്മാർ സന്നിഹിതരല്ലാത്തപ്പോൾ, ജ്ഞാതികളോ ശ്രോതിയന്മാരോ പാഷണ്ഡന്മാരോ പരവാസ്തുക്കളിൽ താമസിച്ചിരുന്നാൽ അവ കൈവശബലം കൊണ്ടു് അവൎക്കു കിട്ടുന്നതല്ല. ഉപനിധി, ആധി, നിധി, നിക്ഷേപം, സ്ത്രീ, സീമ, രാജദ്രവ്യം, ശ്രോതിയദ്രവ്യം എന്നിവയും ഇങ്ങനെതന്നെ.

ഒരു വാസ്തുവിൽ സ്ഥലം കുറവാണെങ്കിൽ അതിൽ വസിക്കുന്ന ആശ്രമികളോ പാഷണ്ഡന്മാരോ ആയവർ അന്യോന്യം ഉപദ്രവം വരാത്തവിധത്തിൽ താമസിക്കണം. അല്പമായ ഉപദ്രവത്തെ സഹിക്കുകയും വേണം. പൂൎവ്വാഗതനായിട്ടുള്ളവൻ നവാഗതന്നു വാസപൎയ്യായം (വാസാവകാശം) നൽകണം; നൽകാതിരുന്നാൽ അവനെ അതിൽനിന്നു നീക്കിക്കളയണം.

വാനപ്രസ്ഥൻ, യതി (സന്ന്യാസി), ബ്രഹ്മചാരി എന്നിവൎക്കു ക്രമത്തിൽ ആചാൎയ്യൻ, ശിഷ്യൻ, ധൎമ്മഭ്രാതാവു്, സതീൎത്ഥ്യൻ എന്നിവർ രിക്ഥഹരന്മാർ (ദായാദന്മാർ)


  • ഭോഗമെന്നാൽ കൈവശം വച്ചനുഭവിക്കൽ. ഒരുവന്റെ കൈവശമിരിക്കൽതന്നെയാണ് അവൻ ഉടമസ്ഥനാണെന്നതിന്നു പ്രമാണമെന്നൎത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/343&oldid=208255" എന്ന താളിൽനിന്ന് ശേഖരിച്ചത്