ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൮
ധൎമ്മസ്ഥീയം | മൂന്നാമധികരണം |
ധൎമ്മസ്ഥന്മാരനുശയം |
കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന
മൂന്നാമധികരണത്തിൽ, വിക്രീതക്രീതാനുശയമെന്നപതിനഞ്ചാം അധ്യായം.
പതിനാറാം അധ്യായം
അറുപത്തെട്ടു മുതൽ എഴുപതുകൂടി പ്രകരണങ്ങൾ.
ദത്താനപാകൎമ്മം, അസ്വാമിവിക്രയം,
സ്വസാമിസംബന്ധം.
ദത്തത്തിന്റെ (വാക്കാൽ ദാനംചെയ്യപ്പെട്ടതിന്റെ) അപ്രദാനം ഋണാദാനത്തെ പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു. *
അവ്യവഹാൎയ്യം (വ്യവഹാരായോഗ്യം) ആയ വസ്തു ദത്തമായാൽ അതു് അനുശയത്തിനു വിഷയമായിരിക്കും. ഒരുവൻ തന്റെ സൎവ്വസ്വത്തേയും ഭാൎയ്യാപുത്രന്മാരേയും ആത്മാവിനെത്തന്നെയും ദാനം ചെയ്തുപോയാൽ ആദാനം അനുശയത്തിനു വിഷയമായിരിക്കും. ദുൎജ്ജനങ്ങളിൽ സജ്ജനബുദ്ധ്യാ ധൎമ്മദാനം ചെയ്താൽ അതും, ഔപഘാതികങ്ങളായ കൎമ്മങ്ങളിൻ ധനമ്മദാനം ചെയ്താൽ അതും അനുശയത്തിന്നു വിഷയമായിരിക്കും. അനുപകാരികളൊ അപകാരികളൊ ആയിട്ടുള്ളവരിൽ അൎത്ഥദാനംചെയ്താൽ അതും, അനൎഹജനങ്ങളിൽ കാമദാനം ചെയ്താൽ അതും അനുശയത്തിന്നു വിഷയമായിരിക്കും. ഈ വക
- ദത്തമായ വസ്തു കൊടുത്തിട്ടില്ലെങ്കിൽ ഋണത്തെയെന്നപോലെ സക്ഷ്യോദികളേക്കൊണ്ടു നിൎണ്ണയിച്ചു കൊടുപ്പിക്കേണമെന്നു സാരം