താൾ:Koudilyande Arthasasthram 1935.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൨ ധർമ്മസ്ഥീയം മൂന്നാമധികരണം കക്കും, ചെയ്യാതിരിക്കുന്ന ഭൃതകന്നും പന്ത്രണ്ടു പണം ദണ്ഡം. വേതനം വാങ്ങിയവൻ സ്വാമിയുടെ കർമ്മം നിഷ്ഠാപനം(സമാപനം) ചെയ്യുന്നതിന്നുമുമ്പ് അദ്ദേഹത്തിന്റെ ഇച്ഛകൂടാതെ മറ്റൊരേടത്തു് കർമ്മം ചെയ്യരുതു്. കർമ്മം ചെയ്വാനൊരുങ്ങി വന്ന ഭൃതകനെക്കൊണ്ടു സ്വാമി അതു ചെയ്യിക്കാതിരുന്നാൽ ആകർമ്മം ചെയ്തതായിത്തന്നെ വിചാരിക്കണമെന്നു് ആചാര്യന്മാർ അഭിപ്ര‍ായപ്പെടുന്നു. അരുതെന്നു കൗടില്യമതം. ചെയ്ത പണിക്കാണു വേതനം, ചെയ്യാത്തതിനല്ല. അല്പമെങ്കിലും ചെയ്യിച്ചിട്ടു പിന്നെ ചെയ്യിക്കാതിരിക്കുന്നതായാൽ ആ പ്രവൃത്തി ചെയ്തതായിട്ടുതന്നെ വിചാരിക്കാം. ദേശകാലങ്ങളെ തെറ്റിച്ചോ പറഞ്ഞതുപോലെയല്ലാതെയോ ചെയ്ത പ്രവൃത്തി, സ്വാമിക്കു ഇഷ്ടമല്ലാത്തപക്ഷം, ചെയ്തതായി സമ്മതിക്കുകയില്ല. പറഞ്ഞുവച്ചതിൽ കൂടുതലായ പ്രവൃത്തി, ഭൂതകനെക്കൊണ്ടു സ്വാമി ചെയ്യിച്ചുവെങ്കിൽഅവന്റെ പ്രയാസത്തെ നിഷ്ഫലമാക്കുവാനും പാടില്ല. ഇതുകൊണ്ടുതന്നെ സംഘഭൃതന്മാരുടെ( സംഘമായിച്ചേർന്ന് അന്യന്റെ പ്രവൃത്തിചെയ്യുന്നവർ) കാര്യവും പറഞ്ഞുകഴിഞ്ഞു. അവരുടെ ആധി(സമയബന്ധം) പ്രവൃത്തി മുഴുമിക്കാൻ നിശ്ചയിച്ച കാലത്തിന്നുശേഷം ഏഴുദിവസത്തേക്കുകൂടി നിൽക്കുന്നതാണ്. അതിനുശേഷം മറ്റൊരു ഭൃതകസംഘത്തെ വരുത്തി പ്രവൃത്തി മുഴമിക്കാവുന്നതാണ്. സ്വാമിയെ അറിയിക്കാതെകൊണ്ട് ഒരുവനെ നീക്കുവാനോ കൂട്ടുവാനോ സംഘത്തിന്നധികാരമില്ല. ഇതിനെ അതിക്രവിച്ചു നടന്നാൽ സംഘത്തിന്നു ഇരുപത്തിനാലു പണം ദണ്ഡം, അങ്ങനെ സംഘത്തിൽനിന്നു പോയവന്നു അതിൽ പകുതി ദണ്ഡം- ഇങ്ങനെ ഭൃതകാധികാരം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/333&oldid=153659" എന്ന താളിൽനിന്ന് ശേഖരിച്ചത്