താൾ:Koudilyande Arthasasthram 1935.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൧
അറുപത്താറാം പ്രകരണം പതിന്നാലാം അധ്യായം


സംഗം തെളിയുകിൽബ്ഭോഗം
പുംശ്ചലിക്കു ലഭിച്ചിടും;
കൂട്ടിപ്പറഞ്ഞാൽ ദണ്ഡിക്കും
ദൌൎമ്മത്യം കാട്ടിയെങ്കിലും.


കൌടില്ല്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, ദാസകൎമ്മകരകല്പമെന്ന
പതിമ്മൂന്നാമദ്ധ്യായം.


പതിന്നാലാം അധ്യായം

അറുപത്താറാം പ്രകരണം
കൎമ്മകരകല്പം, സംഭൂയസമുത്ഥാനം

വേതനം വാങ്ങിയിട്ടു കൎമ്മം ചെയ്യാതിരിക്കുന്ന ഭൃതകന്നു പന്ത്രണ്ടു പണം ദണ്ഡം; കാരണം കൂടാതെയാണ് കൎമ്മം ചെയ്യാത്തതെങ്കിൽ സംരോധിച്ചു കൎമ്മം ചെയ്യിക്കണം.

അശക്തനാകകൊണ്ടോ, കുത്സിതകൎമ്മത്തിന്നു നിയോഗിച്ചതുകൊണ്ടോ, വ്യാധിയോ വ്യസനമോ സംഭവിക്കുകകൊണ്ടോ ആണ് കൎമ്മം ചെയ്യാത്തതെങ്കിൽ അനുശയമോ (മോചനം), അന്യനെക്കൊണ്ടു ചെയ്യിപ്പാനനുവാദമോ ലഭിക്കും. അല്ലെങ്കിൽ, അവന്റെ ചെലവിന്മേൽ അന്യനെക്കൊണ്ടു കൎമ്മം ചെയ്യിക്കുവാൻ ഭൎത്താവിന്നു (സ്വാമിക്കു്) അധികാരം സിദ്ധിക്കും.

"നിങ്ങൾ അന്യനെക്കൊണ്ടു കൎമ്മം ചെയ്യിക്കരുതു്; ഞാൻ അന്യന്റെ പ്രവൃത്തി ചെയ്കയുമില്ല" എന്നിങ്ങനെ രണ്ടുപേരും തമ്മിൽ അവരോധം (സമയബന്ധം) ചെയ്തിട്ടുള്ളപ്പോൾ കൎമ്മം ചെയ്യിക്കാതിരിക്കുന്ന സ്വാമി

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/332&oldid=206227" എന്ന താളിൽനിന്ന് ശേഖരിച്ചത്