താൾ:Koudilyande Arthasasthram 1935.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൩൨൪

ധർമ്മസ്ഥീയം  മൂന്നാമധികരണം യിച്ചിട്ടുണ്ടെങ്കിലാകട്ടെ പറഞ്ഞപ്രകാരമുള്ളതു കിട്ടുന്നതാണ്.  കാരുക്കൾ, ശില്പികൾ, കശീലവൻമാർ, ചികിത്സകന്മാർ, വാഗ്ജീവനന്മാർ, പരിചാരകന്മാർ മുതലായിട്ടുള്ള ആശാകാരികന്മാരുടെ (ആശയനുസരിച്ചു കർമ്മംചെയ്യുന്നവരുടെ) വർഗ്ഗമാകട്ടെ തദ്വിധനായ മറ്റൊരുത്തൻ ചെയ്യുന്നതുപോലെ കർമ്മം ചെയ്യേണ്ടതും, കുശലന്മാർ( വിദഗ്ധന്മാർ) കല്പിക്കുമ്പോലെയുള്ള വേതനം അവർക്കു് കൊടുക്കേണ്ടതുമാണു്.  കർമ്മവേതനത്തിന്റെ കാര്യത്തിൽ സാക്ഷികൾ തന്നെ പ്രമാണം. സാക്ഷികളില്ലാത്തപക്ഷം കർമ്മകാരന്മാരെക്കൊണ്ടു് പണിയെടുപ്പിച്ചതാരോ അവനെവിസ്തരിക്കണം. വേതനം നൽകാതിരുന്നാൽ ന്യായപ്രകാരം കൊടുക്കേണ്ടതിന്റെപത്തിരട്ടിയോ, അല്ലെങ്കിൽ ആറുപണമോ ദണ്ഡം.  നദീവേഗം, അഗ്നിജ്വാല, ചോരബാധ, വ്യാളപീഡ എന്നിവയിൽപ്പെട്ട സമയത്തു് ഒരുവൻ ആർത്തനായിട്ടു തന്റെ സർവ്വസ്വത്തേയം ഭാര്യാപുത്രന്മാരേയും തന്നേയും അടിമയാക്കിത്തരാമെന്നു മറ്റൊരാളോടു വിളിച്ചുപറയുകയും അവൻ  ആയാളെ രക്ഷപ്പെടുത്തുകയും ചെയ്താൽ അങ്ങനെ രക്ഷപ്പെട്ടവൻ രക്ഷിച്ചവന്നു കുശലന്മാർ പറയുന്നതായ പ്രതിഫലം കൊടുത്താൽ മതിയ്കുന്നതാണ്. ഇതുകൊണ്ടു് എല്ലാസംഗതികളിലും ആർത്തദാനത്തിന്നുള്ള അനുളയങ്ങൾ പറഞ്ഞുകഴിഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/331&oldid=153629" എന്ന താളിൽനിന്ന് ശേഖരിച്ചത്