താൾ:Koudilyande Arthasasthram 1935.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨
വിനയാധികാരം ഒന്നാമധികരണം


ചെയ്യിപ്പാൻ രാജാവു പുരോഹിതനോടു കല്പിക്കുക; കല്പന സമ്മതിക്കാതിരിക്കുന്ന പുരോഹിതനെ രാജാവു സ്ഥനത്തുനിന്നു നീക്കുക; സ്ഥാനഭ്രഷ്ടനായ പുരോഹിതൻ ശപഥം ചെയ്തു സ്ത്രീകൾ (ഒരുതരം ഗൂഢപുരുഷന്മാർ)വഴിയായി ഓരോ അമാത്യനേയും ഭേദിപ്പിക്കുക:- "അധാൎമ്മികനാണു് ഈ രാജാവു്. ഇരിക്കട്ടെ; ഇദ്ദേഹത്തിന്നു പകരം ഇദ്ദേഹത്തിന്റെ തന്നെ കുലത്തിൽ പിറന്ന ഒരുവനേയോ, അവരുദ്ധനായിരിക്കുന്നവനേയോ, കുലീനനും ഏകപ്രഗ്രഹനും (തനിക്കു താൻ പോന്നവൻ) ആയുളള ഒരു സാമന്തനേയോ, ആടവികനേ (അടവീപതി)യോ, ഔപപാദികൻ (നവോദിതൻ) ആയ ഒരുവനേയോ, ആരേയെങ്കിലും ധാൎമ്മികനായ ഒരാളെ നമുക്കു രാജാവായി വാഴിക്കണം. എല്ലാവൎക്കും ഇതു സമ്മതമാണു്. അങ്ങയുടെ പക്ഷം എങ്ങനെ?" എന്നു ചോദിക്കുക. അമാത്യൻ ഇതിന്നു മറുത്തു പറഞ്ഞാൽ അവൻ ശുചിയാകുന്നു. ഇതാണു് ധൎമ്മോപധ.

അസൽപ്രതിഗ്രഹം (നിന്ദ്യസ്വീകാരം) കാരണം അവക്ഷിപ്ത സേനാപതി, സ്ത്രീകൾ വഴിയായി ഒരോ അമാത്യനേയും ധാരാളം ധനം നൽകാമെന്നു പറഞ്ഞു, രാജാവിനെ നശിപ്പിക്കുവാൻപ്രേരിപ്പിക്കുക:-"എല്ലാവൎക്കും ഇതു സമ്മതമാണു് അങ്ങയ്ക്കെങ്ങനെ?" അമാത്യൻ ഇതിനെ പ്രത്യാഖ്യാനം ചെയ്താൽ അവൻ ശുചിയാകുന്നു. ഇതാണു അൎത്ഥോപധ.

അന്തഃപുരത്തിൽ വിശ്വാസപാത്രമായും സൽകരിക്കപ്പെടുന്നവളായുമിരിക്കുന്ന പരിവ്രാജിക (ഒരുതരം സന്യാസിനി) ചെന്നു ഒരോ മഹാമാത്രനെ (പ്രധാനാമാത്യനെ)യും ഭേദിപ്പിക്കുക:- "രാജമഹിഷി അങ്ങയുമായുള്ള സമാഗമത്തിന് ഉപായം കണ്ടുവെച്ചു അങ്ങയെ കാമിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/33&oldid=204920" എന്ന താളിൽനിന്ന് ശേഖരിച്ചത്