താൾ:Koudilyande Arthasasthram 1935.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൭ അറുപത്തഞ്ചാം പ്രകരണം പതിമൂന്നാം അധ്യായം വം എടുപ്പിക്കുയോ മലമൂത്രങ്ങളും ഉച്ഛിഷ്ടവും (എച്ചിൽ) എടുപ്പിക്കയോ ചെയ്യുന്നതായാലും, അങ്ങനെയുള്ള സ്ത്രീകളെ നഗ്നസ്നാപനം (നഗ്നമായി കുളിപ്പിക്കുക), ദണ്ധപ്രേഷണം (വടികൊണ്ടടിക്കുക), അതിക്രമണം (ചാരിത്രദൂഷണം) എന്നിവ ചെയ്യുന്നതായാലും അവരെ വാങ്ങുമ്പോൾ ധനികൻ കൊടുത്ത മൂല്യം നശിച്ചുപോകുന്നതാണ്. ധാത്രി(ഉപമാതാവ്),പരിചാരിക,അർദ്ധസീതിക (കർഷകസ്ത്രീ), ഉപചാരിക എന്നിങ്ങനെയുള്ള സ്ത്രീകളെയാണ് മേൽപ്രകാരം ചെയ്യുന്ന അഭിജാതനായ ദാസനോട് അതിക്രമം പ്രവൃത്തിച്ചാൽ അവർ അപക്രമണം(ഓടിപ്പോകുക) ചെയ്യുന്നതിൽ ദോഷമില്ല. ധനികൻ തന്റെ അധീനതയിലിരിക്കുന്ന ധാത്രിയേയോ ആഹിതിക (ആധാനം ചെയ്യപ്പെട്ടവൾ) യെയോ, അവൾക്കിങ്ങോട്ടു കാമമില്ലാത്തപക്ഷം, ഗമിച്ചാൽ പൂർവ്വസാഹസം ദണ്ധം; പരവശയായിരിക്കുന്നവളെയാണ് മേൽപ്രകാരം ചെയ്തതെങ്കിൽ മധ്യമ സാഹസം ദണ്ധം.കന്യകയോ ആഹിതികയോ ആയവളെ തന്നത്താൻ ദുഷിപ്പിക്കുകയോ ദുഷിപ്പിക്കുന്നതിന്ന് മറ്റൊരുവനെ പ്രേരിപ്പിക്കുകയോ ചെയ്താൽ അവൻ കൊടുത്ത മൂല്യം നഷ്ടപ്പെടുന്നതും, ശുല്ക്കവും രാജാവിന്നു ശുൽക്കത്തിന്റെ ഇരട്ടി ദണ്ധവും കൊടുക്കേണ്ടി വരുന്നതുമാണ്.

    ആത്മവിക്രയിയുടെ (തന്നത്താൻ വിറ്റവന്റെ) സന്തതി ആര്യയായിത്തന്നെ ഇരിക്കുമെന്നു അറിയേണ്ടതാണ്. ആത്മവിക്രയി തന്റെ സ്വാമിയുടെ പ്രവൃത്തിക്കു വിരോധം വരാതെ 

സമ്പാദിച്ച ധനം അവന്റേതായിത്തന്നെ ഇരിക്കും. അവന്നു പിതാവിന്റെ ദായം ല

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/328&oldid=153628" എന്ന താളിൽനിന്ന് ശേഖരിച്ചത്