താൾ:Koudilyande Arthasasthram 1935.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൫
അറുപത്തഞ്ചാം പ്രകരണം പതിമ്മൂന്നാം അധ്യായം


ദേശം, കാലം, സംഖ്യാ-

രൂപങ്ങളുമോതിവച്ചു സാക്ഷിയൊടും
വെളിവായും ചെയ്തീടണ-
മിടപാടുകൾ നിജ്ജനത്തിലന്യരിലും
കൗടില്യന്റെ അത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന
മൂന്നാമധികരണത്തിൽ, ഔപനിധികമെന്ന

പന്ത്രണ്ടാമധ്യായം

പതിമ്മൂന്നാം അധ്യായം

അറുപത്തഞ്ചാം പ്രകരണം
ദാസകൎമ്മകരകല്പം.

ഉദരദാസനെ (ചോറുകൊടുത്തു പോറ്റുന്ന ദാസനെ) ഒഴിച്ചു ആൎയ്യജീവിതനായും വ്യവഹാരപ്രാപ്തി വരാത്തവനായുമുള്ള ഒരു ശൂദ്രനെ അവന്റെ സ്വജനം വിക്രയം ചെയ്കയോ പണയപ്പെടുത്തുകയോ ചെയ്യുന്നതായാൽ പന്ത്രണ്ടു പണം ദണ്ഡം; അപ്രകാരമുള്ള ഒരു വൈശ്യനെ അങ്ങനെ ചെയ്താൽ അതിലിരട്ടി ദണ്ഡം; ക്ഷത്രിയനെയായാൽ മൂന്നിരട്ടി; ബ്രാഹ്മണനെയാണെങ്കിൽ നാലിരട്ടി. സ്വജനമല്ലാത്തവനാണു് മേൽപ്രകാരം ചെയ്തതെങ്കിൽ അതു ചെയ്തവന്നും ക്രേതാക്കൾ (വാങ്ങിയവർ)ക്കും ശ്രോതാക്കൾ (സാക്ഷികൾക്കും)ക്കും യഥാക്രമം പൂൎവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവ ദണ്ഡങ്ങൾ *

മ്ലേച്ഛന്മാൎക്കു് (അനാൎയ്യമാൎക്കു്) തങ്ങളുടെ സന്താന


* ശുദ്രനെ ആധനം ചെയ്താൽ പൂൎവ്വസാഹസവും വൈശ്യനെയായാൽ മദ്ധ്യമസാഹസവും ക്ഷത്രിയനെയാണെങ്കിൽ ഉത്തമസാഹസവും, ബ്രാഹ്മണനെയായാൽ വധവുമാണ് ദണ്ഡങ്ങളെന്നു താല്പൎയ്യം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/326&oldid=205902" എന്ന താളിൽനിന്ന് ശേഖരിച്ചത്