Jump to content

താൾ:Koudilyande Arthasasthram 1935.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൨
ധൎമ്മസ്ഥീയം മൂന്നാമധികരണം


ചെയ്താൽ വാങ്ങിയവൻ ഉത്തരവാദിയാകയില്ല. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു.

വൈയാവൃത്യവിക്രയം (ചില്ലറ വില്പന) എങ്ങനെയെന്നാൽ-വൈയാവൃത്യകരന്മാർ തങ്ങളുടെ സ്വാമി നിദ്ദേശിച്ച സ്ഥലത്തും സമയത്തുംവച്ച് പണ്യത്തെ വിൽക്കുകയും, വിറ്റുകിട്ടിയ മൂല്യവും ലാഭവും കൊടുക്കുകയും ചെയ്യണം. [ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞു കഴിഞ്ഞു *] സ്ഥലകാലങ്ങളെ അതിക്രമിച്ചാൽ, പണ്യം തന്ന കാലത്തെ വില കണക്കാക്കി പരിഹീണമായ (കുറഞ്ഞ) വിലയും ലാഭവും കൊടുക്കണം. പറഞ്ഞു നിശ്ചയിച്ചതുപോലെയാണു് വിൽക്കുന്നതെങ്കിൽ ഇതു രണ്ടും കൊടുക്കേണ്ടതില്ല, വില മാത്രമേ കൊടുക്കേണ്ടു. അഘപതനം (വിലയിടിവു) കാരണം കുറവു നേരിട്ടാൽ കുറഞ്ഞതിന്നനുസരിച്ചു വില കുറച്ചുകൊടുത്താൽ മതി. സംവ്യവഹാരികന്മാരുടെ (അന്യപണ്യങ്ങളെ വിറ്റു ജീവിക്കുന്നവർ) വിഷയത്തിൽ, അവർ വിശ്വാസ്യന്മാരും രാജാവിനാൽ വിലക്കപ്പെടാത്തവരുമായിരിക്കുമ്പോൾ, ഭ്രേഷവും ഉപനിപാതവും കാരണം നശിക്കുകയോ കുറഞ്ഞുപോകയോ ചെയ്ത പണ്യത്തിന്റെ വിലയുംകൂടി അവർ കൊടുക്കേണ്ടതില്ല. ദേശകാലാന്തരിതങ്ങളായ (അന്യദേശത്തും അന്യകാലത്തും വിൽക്കുവാൻ ഏല്പിക്കപ്പെട്ടവ) പണ്യങ്ങൾക്കാകട്ടേ ക്ഷയവ്യയങ്ങൾ കഴിച്ചുള്ള വിലയും ലാഭവും കൊടുക്കുകയും വേണം. പണ്യങ്ങൾ പലതുമുണ്ടെങ്കിൽ അവയുടെ പ്രത്യംശവും കൊടുക്കണം. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു-ഇങ്ങനെ വൈയാവൃത്യവിക്രയെം;

നിക്ഷേപവും ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറ


ഇതു പ്രക്ഷിപ്തമായിരിക്കണം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/323&oldid=205774" എന്ന താളിൽനിന്ന് ശേഖരിച്ചത്