താൾ:Koudilyande Arthasasthram 1935.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൪ ധർമ്മസ്ഥീയം മൂന്നാമധികരണം

                 കർഷകന്മാർ, രാജപുരുഷന്മാർ എന്നിവതെ പ്രവ‍ൃത്തി സമയങ്ങളിൽ അഭിയോഗം സംബന്ധിച്ചു പിടിക്കുവാൻ പാടില്ല. ഭർത്താവിന്റെ കടത്തിന്ന് അതു തീർക്കുവാൻ ഏറ്റിട്ടില്ലാത്ത ഭാര്യയേയും പിടിക്കുവാൻ പാടില്ല. എന്നാൻ ഇതു ഗോപാലകന്മാരുടേയും, അർദ്ധസീതികന്മാരുടേയും(വിളവിൽ പകുതിക്കു പണിചെയ്യുന്നവർ) സ്‌ത്രീകളെ ഒഴിച്ചുമാത്രമാണ്.ഭർത്താവാകട്ടെ ഭാര്യ വാങ്ങിയ കടം തീർക്കാതെ സമ്മതിച്ചിട്ടില്ലെങ്കിൽകൂടി, അവനെ പിടിക്കാവുന്നതാണ്
                   ധനികന്റെ വാദത്തെ ധാരണികൻ സമ്മതിക്കുന്നതാൽ വ്യവഹാരനിർണ്ണയം ഉത്തമമാകുന്നു. സമ്മതിക്കുന്നില്ലെങ്കിലാകട്ടെ അതിങ്കൽ സാക്ഷികൾ പ്രമണമാണ്. സാക്ഷികൾ പ്രാത്യയികന്മാരും(വിശ്വാസ്യന്മാർ)ശുചികളും സമ്മതന്മാരും ആയിരിക്കണം. ചുരുങ്ങിയത് മുന്നു സാക്ഷികൾ ഉണ്ടായിരിക്കേണ്ടതാണ്. ഋണത്തിന്റെ കാര്യത്തിൽ ഇരുകക്ഷികളും സമ്മതിക്കുന്നപക്ഷം രണ്ടു സാക്ഷികളായാലും മതിയാകുന്നതാണ്. എന്നാൽ ഒരിക്കലും ഒരു സാക്ഷി മാത്രമാകുവാൻ പാടില്ല. 
                 സ്യാലൻ, സഹായൻ(കൂട്ടുകാരൻ), ആബദ്ധൻ(തടവുകാരൻ), ധനികൻ, ധാരണികൻ, ശത്രു, നൃംഗൻ, ധൃതധ്രണ്ഡൻ(ദണ്ഡമനുഭവിച്ചവൻ)എന്നിവരെ സാക്ഷികളാക്കുവാൻ പാടില്ല. മുൻപ് അവ്യവഹാർയ്യന്മാരായി പറയപ്പെട്ടവരും*സാക്ഷികളാവാൻ പാടില്ല. രാജാവ്, ശ്രോത്രിയൻ, ഗ്രാമഭൂതകൻ, കുഷ്ഠരോഗി, വ്രണമുള്ളവൻ, പതിതൻ, ചണ്ഡാലൻ, കുഝിതകർമ്മം ചെയ്തവൻ,

_____________________________________________________

*അവ്യവഹാർയ്യന്മാരായി പറയപ്പെട്ടവർ, ഭാര്യാഭർത്താക്കന്മാർ, പിതാപുത്രന്മാർ തുടങ്ങി തമ്മിൽത്തമ്മിൽ വ്യവഹാരം ചെയ്‌വാൻ പാടില്ലാത്തവരെന്നു മുൻപു പറയപ്പെട്ടവർ.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/315&oldid=151695" എന്ന താളിൽനിന്ന് ശേഖരിച്ചത്