Jump to content

താൾ:Koudilyande Arthasasthram 1935.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൩

അറുപത്തിമൂന്നാം പ്രകരണം പതിനൊന്നാം അധ്യായം സംബന്ധിച്ചും ദേശത്യാഗംചെയ്ക, രാജ്യവിഭ്രമം (നാട്ടനർത്ഥം) എന്നീ സംഗതികളിലും ഈ വിധി ബാധകമല്ല.

                 ഋണം വാങ്ങിയവൻ മരിചുപോയാൽ കുുസീദം (പലിശയോടു കൂടിയ ഋണം) അവന്റെ പുത്രന്മാരോ, രികഹരന്മാരായ(മുതലിനെ പിൻതുടരുന്ന) ദായാദന്മാരോ, സഹഗ്രാഹികളോ(കടംവാങ്ങുന്നതിൽ കൂട്ടുകൂടിയവർ), ജാമ്യക്കാരോ കൊടുത്തു തീർക്കണം. ഇപ്രകാരമല്ലാത്ത പ്രാതിഭാവ്യം(ജാമ്യം) സാധുവാകുന്നതല്ല. ബാലകന്മാരുടെ പ്രാതിഭാവ്യം നിസ്സാരമാകുന്നു. ദേശകാലങ്ങളെ നിർദ്ദേശിച്ചിട്ടില്ലാത്ത(ഇന്ന സ്ഥലത്ത്‌,ഇന്നകാലത്ത് തിരികെ കൊടുക്കാമെന്നു നിർണ്ണയിക്കാത്ത)ഋണം അതുവാങ്ങിയതിന്റെ പുത്രന്മാരോ, പൌത്രന്മാരോ, മുതലവകാശികളായ ദായദന്മാരോ കൊടുത്തു തീർക്കണം. ദേശകാലങ്ങളെ നിർദ്ദേശിക്കാതേയും ജീവിതം, വിവാഹം, ഭൂമി എന്നിവയെ പ്രാതിഭാവ്യപ്പെടുത്തിയും ഒരുവൻ വാങ്ങിയ കടം അവന്റെ പുത്രന്മാരോ പൌത്രന്മാരോ വഹിക്കേണ്ടതാണ്.
                പല ഋണങ്ങളുടെ സമവായത്തിൽ ഒരുവന്റെ പേരിൽ രണ്ടു കടക്കാർ ഒരേ കാലത്തു അഭിയോഗം ചെയ്‌വാൻ പാടില്ല. എന്നാൽ കടം വാങ്ങിയവൻ സ്വദേശം വിട്ടുപോകുവാൻ പുറപ്പെടുന്ന സംഗതിയിൽ ഇതു ബാധകമല്ല. പല ഋണങ്ങളുമുള്ളപ്പോൾ അവ വാങ്ങിയതിന്റെ ക്രമത്തിൽ ഒാരോന്നും വീട്ടേണ്ടതാണ്. അല്ലെങ്കിൽ, രാജാവിനുള്ള ദ്രവ്യത്തേയും ശ്രോത്രിയന്നുള്ള  ദ്രവ്യത്തേയും ആദ്യം വീട്ടുകയുമാകാം. 
             ഭാര്യാഭർത്താക്കന്മാർ തമ്മിലോ, പിതാവും പുത്രനും തമ്മിലോ, അവിഭക്തന്മാരായ ഭ്രാതാക്കന്മാർ തമ്മിലോ വാങ്ങിയതായ ഋണം അസാദ്ധ്യം(വ്യവഹാരം കൊണ്ടുപിരിക്കുവാൻ വയ്യാത്തത്)ആകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/314&oldid=151687" എന്ന താളിൽനിന്ന് ശേഖരിച്ചത്