താൾ:Koudilyande Arthasasthram 1935.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൯
൬൧-ം ൬൨-ം പ്രകരണങ്ങൾ പത്താം അധ്യായം


വയെ എല്ലാ ഉപായങ്ങളും പ്രയോഗിച്ചു് ഒതുക്കി അയയ്ക്കണം-ഇങ്ങനെ ക്ഷേത്രപഥഹിംസ.

ഗ്രാമത്തിന്നുവേണ്ടിയുള്ള ഒരു പ്രവൃത്തി ചെയ്യാമെന്നു സമ്മതിച്ചിട്ടു പിന്നെ അതു ചെയ്യാതിരിക്കുന്ന കൎഷകന്നുള്ള ദണ്ഡം ആ ഗ്രാമക്കാൎക്കുതന്നെ എടുക്കാവുന്നതാണു്. * അങ്ങനെയുള്ള കൎഷകൻ കൎമ്മം ചെയ്യാതിരുന്നാൽ കൎമ്മവേതനത്തിന്റെ ഇരട്ടി ദണ്ഡമടയ്ക്കണം. അവന്റെ വേതനത്തിന്നു ഗ്രാമക്കാരെല്ലാവരും കൊടുക്കേണ്ട ഹിരണ്യത്തെ ഒരുവൻ കൊടുക്കാതിരുന്നാൽ പ്രത്യംശത്തിന്റെ (ഓരോരുത്തന്നും വരുന്ന അംശത്തിന്റെ) ഇരട്ടിയും, പ്രവഹണങ്ങളിൽ (ഗോഷ്ഠീഭോജനാദികളിൽ) ഭക്ഷ്യപേയങ്ങൾ കൊടുക്കാതിരുന്നാൽ അതിന്റെ ഇരട്ടിയും കൊടുക്കണം.

എല്ലാവൎക്കുംകൂടി കാണ്മാൻ വേണ്ടി നടത്തുന്ന പ്രേക്ഷയിൽ (നാടകം മുതലായ കാഴ്ചയിൽ) ഒരുവൻ അംശം കൊടുക്കാതിരുന്നാൽ അവനോ അവന്റെ ആളുകളോ അതു കാണ്മാൻ പാടില്ല. പ്രച്ഛന്നമായിട്ടു കേൾക്കുകയോ കാണുകയോ ചെയ്താൽ വീതപ്രകാരം താൻ കൊടുക്കേണ്ട അംശത്തിന്റെ ഇരട്ടി കൊടുക്കണം; സൎവ്വക്കും ഹിതമായ ഒരു കൎമ്മത്തിൽ ഒരുത്തൻ പ്രതിബന്ധംചെയ്താൽ അവനും സ്വാംശത്തിന്റെ ഇരട്ടി കൊടുക്കണം.

സൎവ്വഹിതമായ കൎമ്മത്തെച്ചെയ്വാൻ ഒരുത്തൻ പറയുന്നതായാൽ അവന്റെ ആജ്ഞയെ മറ്റുള്ളവർ അനുസരിച്ചു നടക്കണം. അതുചെയ്യാതിരുന്നാൽ പന്ത്രണ്ടുപണം ദണ്ഡം. സൎവ്വഹിതമായ കാൎയ്യം പറയുന്നവനെ എല്ലാവരും ഒത്തുചേൎന്നു് ഉപദ്രവിച്ചാൽ അവരോരോരുത്തൎക്കും ആ അപരാധത്തിന്നുള്ള ദണ്ഡത്തിന്റെ ഇരട്ടി ദണ്ഡം, അ


  • അതു രാജാവിന്നു ചെല്ലേണ്ടതല്ലെന്നു സാരം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/310&oldid=205370" എന്ന താളിൽനിന്ന് ശേഖരിച്ചത്