താൾ:Koudilyande Arthasasthram 1935.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ധർന്മസ്ഥീയം മൂന്നാമധികരണം കൊണ്ടു സാമന്തന്മാരായ ഗ്രാമവൃദ്ധന്മാർ കേൾക്കേ "ഈ സ്ഥലം ഇന്ന വിലയ്കുു വാങ്ങുവാനാളുണ്ടോ" ഇന്നിങ്ങനെ മൂന്നുപ്രാവശ്യം ഉറക്കെ വിളിച്ചുചോദിക്കണം.അതിനു ശേഷം മറ്റുളളവരുടെ തടസ്സമില്ലായിരുന്നാൽ ക്രേതാവിന്നു അതു വാങ്ങാവുന്നതാണ്.ക്രേതാക്കന്മാർ തമ്മിൽ സ്പർദ്ധിച്ച വില വർദ്ധിപ്പിച്ചാൽ ആ വർദ്ധിപ്പിച്ച വില ശൂൽക്കത്തോടുകൂടി രാജാവിൻെറ കോശത്തിലേക്കു പോകേണ്ടതാണ്.വിക്രയത്തിൽ പ്രതിക്രോഷ്ടാവു(ലേലത്തിൽ വിളിക്കുന്നവൻ) ആരോ അവനാണു ശുൽക്കം അടക്കേണ്ടതു .അസ്വാമി (ധനമില്ലാത്തവൻ) പ്രതിക്രോശം(ലേലം വിളി) ചെയ്താൽ ഇരുപത്തിനാലുപണം ദണ്ഢം. പ്രതിക്രോശനം കഴി‍‍ഞ്ഞാൽ ഏഴു ദിവസം കഴി‍‍യുന്നതു വരെ പ്രതിക്രോഷ്ടാവ് (ലേലത്തിൽ കൊണ്ടവൻ) വരാത്തപക്ഷം പ്രതിക്രഷ്ടൻ (ആരോടു ലേലത്തിൽ വാങ്ങുന്നുവോ അവൻ ) വേറെ ഒരാൾക്കു വിൽക്കുന്നതിനു വിരോധമില്ല . പ്രതിക്രുഷ്ടൻ ഇതിനെഅതിക്രമിച്ചു നടന്നാൽ വാസ്തുവിഷയമായ വിക്രയത്തി‍ങ്കൽ ഇരുനൂരു പണം ദണ്ഡം: വാസ്തുവൊഴിച്ചുളള മറ്റു ദ്രവ്യങ്ങളുടെ വിക്രയത്തിങ്കലാണെങ്കിൽ ഇരുപത്തിനാലു പണം ദണ്ഡം -ഇങ്ങനെ വാസ്തുവിക്രയം.

      രണ്ടു ഗ്രാമങ്ങയുടെ സീമയെക്കുറിച്ചു വിവാദം നേരിട്ടാൽ സാമന്തന്മാരോ , അഞ്ചു ഗ്രാമങ്ങളിലോ പത്തു ഗ്രാമങ്ങളിലോ വസിക്കുന്ന വൃദ്ധന്മാരോ പരിശോധിച്ചു, സ്ഥാവരങ്ങളോ  കൃത്രിമങ്ങളോ ആയ സേതുക്കൾ ( സീമാ ചിഹ്നങ്ങൾ ) കല്പിച്ചിട്ടു വാദം നിർണ്ണയിക്കണം . വൃദ്ധന്മാരായ കർഷകന്മാരോ , ഗോപാലകന്മാരോ , പൂർവ്വഭക്തികന്മാരോ ( മുൻകൈവശക്കാർ) ,സ്ഥലത്തിനടുത്തു അതിരിനെസ്സംബന്ധിച്ചറിവുളളവരായിട്ടുളള ഒന്നോ  അധികമോ ആ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/301&oldid=204558" എന്ന താളിൽനിന്ന് ശേഖരിച്ചത്