താൾ:Koudilyande Arthasasthram 1935.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮൪
ധൎമ്മസ്ഥീയം മൂന്നാമധികരണം


നുമാകുന്നു. വൈശ്യങ്കൽനിന്നു മേൽപ്രകാരം ജനിച്ചവർ മാഗധനും, വൈദേഹകനുമത്രെ. ക്ഷത്രിയങ്കൽനിന്നു മേൽപ്രകാരം ജനിച്ചവൻ സൂതൻ*[1]. പൌരാണികനായിട്ടുള്ള സൂതനും മാഗധനും ഇവരിൽനിന്നു ഭിന്നന്മാരാകുന്നു. അവൎക്കു ബ്രാഹ്മണരെക്കാളും ക്ഷത്രിയരെക്കാളും ഉൽക്കൎഷമുണ്ടു്. ഇവരാണു പ്രതിലോമന്മാർ. പ്രതിലോമന്മാരുണ്ടാകുന്നതു രാജാവ് സ്വധൎമ്മത്തെ അതിക്രമിക്കുക കാരണമായിട്ടാകുന്നു.

ഉഗ്രങ്കൽനിന്നു നിഷാദസ്ത്രീയിൽ പിറന്ന പുത്രൻ കുക്കുടൻ; വിപരീതമായവൻ (നിഷാദങ്കൽനിന്നു ഉഗ്രകന്യകയിൽ പിറന്നവൻ) പുൽക്കസൻ. വൈദേഹകന്യകയിൽ അംബഷ്ഠങ്കൽനിന്നു ജനിച്ചവൻ വൈണ്യൻ; മറിച്ച് (അംബഷ്ഠസ്ത്രീയിൽ വൈദേഹകങ്കൽനിന്നു) ജനിച്ചവൻ കുശീലവൻ. ക്ഷത്രസ്ത്രീയിൽ ഉഗ്രങ്കൽനിന്നു ജനിച്ചവൻ ശ്വപാകൻ. ഇവരും ഇതുപോലെയുള്ള മറ്റു സങ്കരജന്മാരും അന്തരാളന്മാർ (സമ്മിശ്രജാതികൾ) എന്നു പറയപ്പെടുന്നു. ഇവരിൽവച്ചു വൈണ്യൻ കൎമ്മവശാൽ രഥകാരനെന്നും പറയപ്പെടുന്നു. അന്തരാളന്മാൎക്കു താന്താങ്ങളുടെ ജാതിയിൽ മാത്രമേ വിവാഹം പാടുള്ളൂ. പൂൎവ്വാപരഗാമിത്വവും (പൂൎവ്വജാതിക്കാരൻ അപരജാതി സ്ത്രീയെ ഗമിക്കുക) പൂൎവ്വന്മാരുടെ ആചാരത്തെ അനുവൎത്തിക്കുകയുമാണവരുടെ സ്വധൎമ്മങ്ങളായി സ്ഥാപിക്കേണ്ടതു്. അഥവാ ചണ്ഡാലന്മാരൊഴിച്ചുള്ള എല്ലാ അന്തരാളന്മാരും ശൂദ്രസധൎമ്മാക്കൾ (ശൂദ്രതുല്യമായ ധൎമ്മത്തോടുകൂടിയ


  1. ശൂദ്രന്നു വൈശ്യയിൽ ജനിച്ചവൻ ആയോഗവനും, ക്ഷത്രിയയിൽ ജനിച്ചവൻ ക്ഷത്തനും, ബ്രാഹ്മണിയിൽ ജനിച്ചവൻ ചണ്ഡാലനും, വൈശ്യയിൽ ക്ഷത്രിയയിൽ ജനിച്ചവൻ മാഗധനും, ബ്രാഹ്മണിയിൽ ജനിച്ചവൻ വൈദേഹകനും, ക്ഷത്രിയന്നു ബ്രാഹ്മണിയിൽ ജനിച്ചവൻ സൂതനുമാണെന്നൎത്ഥം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/295&oldid=204937" എന്ന താളിൽനിന്ന് ശേഖരിച്ചത്